ലോകകപ്പില്‍ സെര്‍ബിയ -കാമറൂണ്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു.. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് കാമറൂണായിരുന്നു. പിന്നീട് തുടര്‍ച്ചയായി സെര്‍ബിയ മൂന്ന് ഗോളുകള്‍ മടക്കി. എന്നാല്‍ രണ്ട് ഗോളുകള്‍ മടക്കി കാമറൂണ്‍ സ്കോര്‍ ചെയ്തതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.
കാമറൂണിനായി 29ാം മിനിറ്റില്‍ കാസ്റ്റെലെറ്റോയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടി സെര്‍ബിയ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമില്‍ പാവ്ലോവിച്ച് ആണ് സെര്‍ബിയയ്ക്ക് സമനില ഗോള്‍ നല്‍കിയത്. രണ്ട് മിനിറ്റിനുള്ളില്‍ സാവിച്ച് ലീഡ് നേടി. രണ്ടാം പകുതിയില്‍ അമ്പത്തിമൂന്നാം മിനിറ്റില്‍ മിത്രോവിച്ച് സെര്‍ബിയക്കായി മൂന്നാം ഗോള്‍ വലയിലാക്കി.
പിന്നീട് അറുപത്തിമൂന്നാം മിനിറ്റില്‍ വിന്‍സെന്റ് അബൂബര്‍ കാമറൂണിനായി രണ്ടാം ഗോള്‍ അടിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ മോട്ടിങ് അടുത്ത ഗോളും അടിച്ചു. മത്സരത്തില്‍ എക്സ്ട്രാ ടൈം അനുവദിച്ചെങ്കിലും ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഗോളുകളൊന്നുമുണ്ടായില്ല.
കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനോട് രണ്ട് ഗോളിന് സെര്‍ബിയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണ്‍ സ്വിറ്റ്സര്‍ലന്‍ഡിന് മുന്നില്‍ കീഴടങ്ങിയത്. ലോകകപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ പരാജയപ്പെടുത്താന്‍ സെര്‍ബിയക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടുതവണ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഏറ്റുമുട്ടിയപ്പോഴും പരാജയമായിരുന്നു ഫലം. 2006ല്‍ ഐവറി കോസ്റ്റിനോടും (23), 2010 ഘാനയോടും (01) സെര്‍ബിയ പരാജയപ്പെട്ടിരുന്നു.
അവസാനം കളിച്ച നാല് ലോകകപ്പുകളിലും ഒരു മത്സരം പോലും ജയിക്കാന്‍ കാമറൂണിനായിട്ടില്ല. 2002, 2010, 2014, 2022 ലോകകപ്പുകളില്‍ എട്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയെങ്കിലും ഒന്നുപോലും ജയിക്കാനായില്ല. സെര്‍ബിയ ലോകകപ്പ് മത്സരങ്ങളില്‍ 10 തവണ കളത്തിലിറങ്ങിയപ്പോള്‍ എട്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.
കാമറൂണ്‍:
ഡേവിസ് എംപാസി, നിക്കോളാസ് എന്‍കോളോ, കോളിന് ഫൈ, ജീന്‍ ചാള്‍സ് കാസ്റ്റെല്ലെറ്റോ, നൗഹോ ടോളോ, സാംബോ ആംഗ്വിസ്സ, പിയറി കുണ്ണ്ടേ, മാര്ട്ടിന് ഹോങ്ഗ്ല, കാള്‍ ടോകോ ഇകാമ്പി, ചൗപോ മോട്ടിങ് (ക്യാപ്റ്റന്‍), ബ്രയാന്‍ എംബ്യൂമോ
സെര്‍ബിയ:
മിലിന്‍കോവിച്ച് സാവിച്ച്, പവ്ലോവിച്ച്, നികോളാ മിലെകോവിച്ച്, മിലോസ് വെലിങ്കോവിച്ച്, സിവ്കോവിച്ച്, സാസാ ലൂകിച്ച്, ഫിലിപ് കോസ്റ്റിച്ച്, അലക്സാണ്ടര്‍ മിത്രോവിച്ച്, ദുസാന്‍ ടാഡിച്ച് (ക്യാപ്റ്റന്‍), മിലിങ്കോവിച്ച് സാവിച്ച്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രാത്രി 9.30ന് ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. ആദ്യകളിയില്‍ പ്രതിരോധ ഫുട്ബോള്‍ കളിച്ച സെര്‍ബിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍. സ്ട്രൈക്കര്‍ റിച്ചാലിസന് ഇരട്ടഗോള്നേടിയത് പരിശീലകന് ടിറ്റെയ്ക്ക് ആത്മവിശ്വാസം പകരുന്നു. നെയ്മറിനുപകരം ആരെയാകും കളിപ്പിക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല.