2010 ലെ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഫ​​​ലം പ്ര​​​വ​​​ചി​​​ച്ച് പ്ര​​​ശ​​​സ്‌ത​​​നാ​​​യ ജ​​​ർ​​​മ​​​നി​​​യു​​​ടെ പോ​​​ൾ നീ​​​രാ​​​ളി​​​ക്ക് ഇ​​​താ ഒ​​​രു പി​​​ൻ​​​ഗാ​​​മി. അക്കില്ലസ് എന്ന ചെവി കേള്‍ക്കാത്ത പൂച്ചയാണ് ലോകകപ്പ് മൽസരങ്ങള്‍ പ്രവചിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. ഭക്ഷണം ഉള്ള രണ്ട് പെട്ടികളില്‍ ഒന്ന് തിരഞ്ഞെടുക്കുകയാണ് പോള്‍ നീരാളിയുടെ രീതിയെങ്കില്‍ ടീം ​​​പ​​​താ​​​ക​​​ക​​​ൾ നി​​​ര​​​ത്തി​​​യ ശേ​​​ഷം പ​​​ന്തു​​​ക​​​ൾ നി​​​റ​​​ച്ച പാ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നു തിര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് അ​​​ക്കി​​​ല്ല​​​സി​​​ന്‍റെ രീതി.

സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സി​​​ബ​​​ർ​​​ഗി​​​ലെ ഹെ​​​ർ​​​മി​​​റ്റേ​​​ജ് മ്യൂ​​​സി​​​യ​​​ത്തി​​​ലാ​​​ണ് അ​​​ക്കി​​​ല്ല​​​സി​​​ന്‍റെ താ​​​മ​​​സം. ‘ഭൂരിഭാഗം നീലക്കണ്ണുളള വെളുത്ത പൂച്ചകളേയും പോലെ അക്കില്ലസും ബധിരനാണ്. സഹജാവബോധം ഏറെയുള്ള പൂച്ചയാണിവന്‍. അവന്‍ ഹൃദയം കൊണ്ടാണ് കാഴ്‌ചകള്‍ കാണുന്നത്’, പ​​​രി​​​ശീ​​​ല​​​ക അ​​​ന്ന കോ​​​ൻ​​​ഡ്രി​​​യാ​​​റ്റേ​​​വ പറയുന്നു.

ചെവി കേള്‍ക്കാത്തത് കൊണ്ട് തന്നെ ആരാധകര്‍ ഏത് ടീമിന് വേണ്ടി ആര്‍ത്തുവിളിക്കുന്നെന്ന് നോക്കാതെ സത്യസന്ധമായി അക്കില്ലസ് പ്രവചിക്കുമെന്നും പരിശീലക പറയുന്നു. ലോ​​​ക​​​ക​​​പ്പ് പ്ര​​​മാ​​​ണി​​​ച്ച് മ്യൂ​​​സി​​​യ​​​ത്തി​​​ൽ നി​​​ന്നും അ​​​ടു​​​ത്തു​​​ള്ള “ക്യാ​​​റ്റ് റി​​​പ്പ​​​ബ്ലി​​​ക്’ ക​​​ഫേ​​​യി​​​ലേ​​ക്ക് അ​​​ക്കി​​​ല്ല​​​സി​​​ന്‍റെ വാ​​​സ​​​വും ഇ​​​പ്പോ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ മാ​​​റ്റി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പി​​​ൽ ശ​​​രി​​​യാ​​​യ വി​​​ജ​​​യി​​​യെ പ്ര​​​വ​​​ചി​​​ച്ച അ​​​ക്കി​​​ല്ല​​​സ് ഒ​​​രു പൂ​​​ച്ച​​​യാ​​​യി മാ​​​ത്രം കാ​​​ണേ​​​ണ്ട​​​ന്നാ​​​ണ് റ​​​ഷ്യ​​​ക്കാ​​​രു​​​ടെ പ​​​ക്ഷം. നീ​​​ല​​​ക​​​ണ്ണു​​​ക​​​ളി​​​ലെ തീ​​​ക്ഷ്ണ​​​ത​​​യും ചെ​​​വി കൂ​​​ർ​​​പ്പി​​​ച്ചു​​​ള്ള ആ​​​ലോ​​​ച​​​ന​​​യും ഒ​​​രി​​​ക്ക​​​ലും തെ​​​റ്റി​​​ല്ലെ​​​ന്നു റ​​​ഷ്യ​​​ൻ ആ​​​രാ​​​ധ​​​ക​​​ർ അവകാശപ്പെടുന്നു. പോള്‍ നീരാളിക്ക് ശേഷം അവരോധിക്കപ്പെടുന്ന ആദ്യ പ്രവചന മൃഗമല്ല അക്കില്ലസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook