/indian-express-malayalam/media/media_files/uploads/2023/08/fifa-womens-world-cup-2023.jpg)
ചരിത്രത്തില്‍ ആദ്യമായാണ് സ്പെയിന്‍ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്
2023 ഫിഫ വനിത ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കിയിരുന്നു. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏക ഗോളിന് കീഴടക്കിയാണ് സ്പെയിന്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഓള്‍ഗ കാര്‍മോണ 29-ാം മിനുറ്റിലാണ് സ്പെയിനിനായ് ലക്ഷ്യം കണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് സ്പെയിന്‍ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്.
എന്നാൽ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിന്റെ ആഘോഷങ്ങൾ സ്‌കാനറിന് വിധേയമായി. സ്പെയിൻ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയിൽ നിന്ന് മെഡലുകൾ വാങ്ങുന്നതിനിടയിൽ ലൂയിസ് സ്പെയിനിന്റെ ജെന്നി ഹെർമോസോയെ പോഡിയത്തിൽവച്ച് ചുണ്ടിൽ ചുംബിക്കുന്ന വീഡിയോയെതുടർന്നാണിത്.
സ്പെയിനിന്റെ ഫുട്ബോൾ ഫെഡറേഷന്റെ തലവൻ ചുണ്ടിൽ ചുംബിച്ചത് താൻ "ആസ്വദിച്ചില്ല" എന്ന് സ്പാനിഷ് ടിവി നെറ്റ്‌വർക്ക് ലാ 1-നോട് ഹെർമോസോ പറഞ്ഞു. സ്‌പെയിനിലെ വനിതാ ഫുട്‌ബോളിന്റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷത്തിൽ ഈ സംഭവത്തോടെ കരിനിഴൽ വീണു.
വിജയത്തോടെ ഒരേ സമയം അണ്ടർ 17, അണ്ടർ 20, സീനിയർ ലോക കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി സ്‌പെയിൻ മാറി. അസോസിയേറ്റഡ് പ്രസ് പ്രകാരം, വനിതാ ലോകകപ്പിന്റെ ഒമ്പത് പതിപ്പുകളിൽ അഞ്ചാമത്തെ വിജയിയാണ് സ്പെയിൻ, കൂടാതെ പുരുഷ-വനിതാ കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ രാജ്യമായി അവർ മാറി. ആദ്യ രാജ്യം ജർമ്മനിയാണ്.
ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ മെഡൽ നൽകിയ ശേഷം, ഹെർമോസോയെ റുബിയാലെസ് നീണ്ട ആലിംഗനം ചെയ്യുന്നതായി വീഡിയോകളിൽ കാണുന്നു. അൽപം സംഭാഷണത്തിനുശേഷമാണ്, റുബിയാലെസ് ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചത്.
സ്‌പെയിനിനെ സംബന്ധിച്ചിടത്തോളം ഈ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത് മത്സരത്തിന് മുമ്പ് ടീം പ്രക്ഷുബ്ധതയെ അതിജീവിച്ചതാണ്.
കഴിഞ്ഞ വർഷം പതിനഞ്ച് കളിക്കാർ അവരുടെ മാനസികാരോഗ്യത്തിനായി ദേശീയ ടീമിൽ നിന്ന് മാറിനിൽക്കുകയാണെന്ന് പറഞ്ഞിരുന്നു. അതേസമയം കൂടുതൽ പ്രൊഫഷണൽ അന്തരീക്ഷവും അവർ ആവശ്യപ്പെടുന്നു. അവരിൽ മൂന്ന് കളിക്കാർ - ഓന ബാറ്റിൽ, ഐറ്റാന ബോൺമാറ്റി, മരിയോണ കാൽഡെന്റി - ഫെഡറേഷനുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചശേഷം ലോകകപ്പിൽ ഉണ്ടായിരുന്നു.
“കഴിഞ്ഞ 12 മാസത്തിലുടനീളം ഞങ്ങൾ വളരെയധികം കഷ്ടപ്പെട്ടു. പക്ഷേ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഞാൻ കരുതുന്നു. ഇത് ഞങ്ങളെ കൂടുതൽ ശക്തമായ ടീമാക്കി മാറ്റി, സ്പെയിനിന്റെ ഗോൾ സ്‌കോറർ കാർമോണ ഫൈനലിന് ശേഷം പറഞ്ഞു. “അത് ശരിക്കും അവിശ്വസനീയമാണ്. എന്തുകൊണ്ടാണ് സ്പെയിൻ ലോക ചാമ്പ്യൻമാരായതെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ അതിന് അർഹരാണെന്ന് ഞാൻ കരുതുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.