ക്രിക്കറ്റ് ആരാധകരെല്ലാം ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ്. എന്നാൽ ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ ഫുട്ബോൾ ആരാധകർക്കും ഇനിയുള്ള ദിവസങ്ങൾ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയുമാണ്. ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.
Also Read: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം
ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.
DEAR FANS!
In recent weeks, some of you who have bought #FIFAWWC tickets, asked when you will be able to print your e-tickets.
We'll confirm this early next week, along with instructions of what you'll need to do.
Still want to join in? //t.co/HNOpjkv3Hp pic.twitter.com/dhNWQchCBQ— FIFA Women's World Cup (@FIFAWWC) May 16, 2019
എഎഫ്സി (AFC)
ഓസ്ട്രേലിയ
ചൈന
ജപ്പാൻ
ദക്ഷിണ കൊറിയ
തായ്ലാൻഡ്
ആഫ്രിക്ക (CAF)
കാമറൂൺ
നൈജീരിയ
ദക്ഷിണ ആഫ്രിക്ക
നോർത്ത്-സെൻട്രൽ അമേരിക്ക, കരിബിയൻ (CONCACAF)
കാനഡ
ജമൈക്ക
യുണൈറ്റഡ് സ്റ്റേറ്റ്സ്
ദക്ഷിണ അമേരിക്ക (CONMEBOL)
അർജന്റീന
ബ്രസീൽ
ചിലി
ഒഷ്യാനിയ (OFC)
ന്യൂസിലാൻഡ്
യൂറോപ്പ്
ഇംഗ്ലണ്ട്
ഫ്രാൻസ്
ജർമ്മനി
ഇറ്റലി
നെതർലാൻഡ്
നോർവേ
സ്കോട്ലൻഡ്
സ്പെയ്ൻ
സ്വീഡൻ
ചിലി, ജമൈക്ക, സ്കോട്ലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. നാല് ഗ്രൂപ്പുകളിലായാണ് ലോകകപ്പ് മത്സരങ്ങൾ. ഒരു ഗ്രൂപ്പിൽ ആറ് ടീമുകളാണുള്ളത്. ജൂൺ ഏഴിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശപോരാട്ടം ജൂലൈ ഏഴിനാണ്.
ഇംഗ്ലണ്ടാണ് 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ഒന്നരമാസം കായികലോകത്തിന് ഇനി ഉത്സവാമായിരിക്കുമെന്ന് ഉറപ്പാണ്. ജൂലൈ 14നാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook