ന്യൂഡെൽഹി: അണ്ടർ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിന് നിറപ്പകിട്ടാർന്ന ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ല. ഫിഫ പ്രസിഡൻഡ് ജിയാനി ഇൻഫാന്റിനോ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കിയതോടെയാണ് കേന്ദ്രസർക്കാർ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചത്. എന്നാൽ ഒക്‌ടോബർ ആറാം തിയതി ദില്ലിയിൽ കേന്ദ്ര കായിക മന്ത്രാലയം നടത്താൻ നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങുകളുണ്ടാകില്ല.

എന്നാൽ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഫിഫ പ്രസിഡൻഡ് എത്തും. വിജയികൾക്കുള്ള ട്രോഫികൾ അദ്ദേഹമായിരിക്കും വിതരണം ചെയ്യുക. വർണപകിട്ടാർന്ന ഉദ്ഘാടനച്ചടങ്ങുകൾ ഫിഫ ലോകകപ്പുകളിൽ പതിവില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വന്തം ചെലവിൽ വലിയ ചടങ്ങ് സംഘടിപ്പിക്കാൻ നീക്കം നടത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയുള്ള ഉദ്ഘാടന ചടങ്ങുകൾ നടത്താനായിരുന്നു ആലോചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ