ഫിഫ അണ്ടർ 17 ലോകകപ്പ്; ഉത്തര കൊറിയയെ തോൽപ്പിച്ച് സ്പെയിൻ പ്രീ ക്വാർട്ടറിൽ

വിജയം എതിരില്ലാത്ത രണ്ട് ഗോളിന്… മുഹമ്മദ് മുഖ്ലിസും സെസാർ ഗെലാബർട്ടും ലക്ഷ്യം കണ്ടു

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ സ്പെയിനും ഉത്തരകൊറിയയും കൊച്ചിയിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിൻ വിജയതീരത്ത്. മറുപടിയില്ലാത്ത രണ്ട് ഗോളിന് മുന്നിൽ നിൽക്കുകയാണ്. കളി അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ശേഷിക്കേ പകരക്കാരനായി ഇറങ്ങിയ പേക് ക്വാങ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് കൊറിയക്ക് തിരിച്ചടിയായി.

പ്രീ ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ സ്പെയിൻ മത്സരത്തിൽ വിജയം മാത്രമാണ് ലക്ഷ്യമിട്ടത്. ശക്തമായ ആക്രമണം മുൻനിർത്തി 4-2-4 എന്ന ഫോർമേഷനിൽ നാല് സ്ട്രൈക്കർമാരുമായി സ്പെയിൻ കളിച്ചത്. അനവധി അവസരങ്ങൾ ഈ ഫോർമേഷനിലൂടെ അനുകൂലമായി ലഭിച്ചെങ്കിലും പലതും ക്രോസ്ബാറിൽ തട്ടി അകന്നത് സ്പെയിനിന് തീരാനഷ്ടമായി.

മറുഭാഗത്ത് 4-4-2 ഫോർമേഷനിലാണ് ഉത്തരകൊറിയ സ്പെയിനിനെതിരെ ഇറങ്ങിയത്. മുന്നേറ്റത്തിൽ പന്ത് കൈമാറുന്നതിൽ പോലും ഉത്തര കൊറിയ പരാജയപ്പെട്ടു. മധ്യനിരയിൽ നിന്ന് ലോങ് റേഞ്ച് പാസുകളാണ് മുന്നേറ്റത്തിലേക്ക് കൈമാറിയത്. ഇവയെല്ലാം സ്പെയിൻ താരങ്ങൾ കൃത്യമായി കൈവശപ്പെടുത്തി. ഉയർന്ന മാർജിനിൽ വിജയം കാണാതെ ഉത്തരകൊറിയക്കും പ്രീക്വാർട്ടർ പ്രതീക്ഷിക്കാനാവില്ല.

90+ സ്പെയിനിന്റെ അൽവാരോ ഗാർസിയക്ക് മഞ്ഞ കാർഡ്.

85 അവസരങ്ങൾ വീണ്ടും വീണ്ടും സ്പാനിഷ് താരങ്ങൾ തുലച്ചുകളയുന്നു.

83 കൊറിയയുടെ പേക് ക്വാങ് മിൻ ചുവപ്പു കാർഡ് വാങ്ങി പുറത്തേക്ക്. കൊറിയ പത്ത് താരങ്ങളിലേക്ക് ചുരുങ്ങുന്നു

80 സ്പാനിഷ് മധ്യനിരയിൽ മാറ്റം. അന്റോണിയോ ബ്ലാങ്കോയെ പിൻവലിക്കുന്നു. അൽവാരോ ഗാർസിയ അകത്തേക്ക്…

73 ജുവാൻ മിറാന്റയെ ഫൗൾ ചെയ്യുന്നു കൊറിയൻ ക്യാപ്റ്റൻ യുൻ മിൻ. റഫറിയുടെ ഫൗൾ വിസിൽ… മഞ്ഞ കാർഡ്…

71 ഗോൾൾൾ സ്പെയിൻ ലക്ഷ്യം കാണുന്നു… 2-0… കൊറിയൻ പ്രതിരോധ താരങ്ങളെ തന്റെ കാലടക്കം കൊണ്ട് കബളിപ്പിച്ച് പന്തുമായി മുന്നേറുന്ന ജോസ് ലാറ… ഷോട്ട്…. ഗോളി സിൻ തേ സോങിന്റെ കൈയ്യിൽ തട്ടി തെറിക്കുന്നു… അതാ ഗെലാബർട്ട് മുന്നിൽ… പ്രതിരോധിക്കാൻ ആരുമില്ല. ഒഴിഞ്ഞ ഗോൾമുഖം… നിറയൊഴിക്കുന്നു… ഗോൾൾൾൾൾൾൾൾ!!!!!!! സ്പെയിൻ ലക്ഷ്യം കാണുന്നു….. 2-0

69 ഫെറാൻ ടോറസിനെ പിൻവലിക്കുന്നു. ജോസ് ലാറ മധ്യനിരയിൽ…

66 സെർജിയോ ഗോമസിന്റെ ക്രോസ്… തല കൊണ്ട് ചെത്തി അകത്തിടാൻ ക്യാപ്റ്റൻ ഏബെൽ റൂയിസിന്റെ ശ്രമം… ക്രോസ് ബാറിനെ തൊട്ടു-തൊട്ടില്ലെന്ന മട്ടിൽ പന്ത് പുറത്തേക്ക്…

60 പന്ത് മധ്യനിരയിൽ ആർക്കുമാർക്കും മുന്നേറാനാകാതെ കറങ്ങിത്തിരിയുന്നു…. സ്പാനിഷ് താരങ്ങൾക്ക് ലക്ഷ്യം കാണാനാകാതെ വരുന്നതാണ് തടസ്സം. അതേസമയം മധ്യനിരയിൽ നിന്ന് പന്ത് കൃത്യമായി സ്ട്രൈക്കർമാർക്ക് കൈമാറാനാകുന്നില്ല.

57 വീണ്ടും സ്പെയിനിന്റെ അന്റോണിയോ ബ്ലാങ്കോ തൊടുത്ത ഷോട്ട് കൊറിയയുടെ ക്രോസ് ബാറിൽ തട്ടി തെറിക്കുന്ന കാഴ്ച… എന്തൊരു ദൗർഭാഗ്യം….

49 കൊറിയൻ താരത്തിന്റെ ഫൗൾ. സ്പെയിനിന്റെ ജുവാൻ മിറാന്റ പരിക്കേറ്റ് വീഴുന്നു…

47 സ്പെയിനിന്റെ ഗോൾ ബോക്സിന് 30 വാര അകലെ നിന്ന് ഹാൻ ക്യോങ് ഹുന്നിന്റെ നെടുനീളൻ ഷോട്ട്… ലക്ഷ്യം കാണുന്നില്ല. കൊറിയക്ക് നിരാശ…

46 മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നു….

45+ ആദ്യപകുതി അവസാനിക്കുന്നു… സ്പെയിനിന് ലീഡ്… 1-0

45+ ഫെറാൻ ടോറസ്… മികച്ച നീക്കം…. വീണ്ടും ക്രോസ് ബാറിൽ തട്ടി അകലുന്ന കാഴ്ച….

44 കൊറിയയുടെ ഗോൾ ഷോട്ട് പാഴാകുന്നു.

43 സിൻ തേ സോങ് വീണ്ടും കൊറിയയുടെ രക്ഷകനാകുന്നു. സ്പെയിനിന് ആശാഭംഗം….

41 സെർജിയോ ഗോമസ് നിരാശപ്പെടുത്തുന്നു….  ഓാാഹ് സ്പെയിൻ…. !!!!!

38 മികച്ച ഫിനിഷറില്ലാതെ വീണ്ടും ഉത്തരകൊറിയ എതിരാളിയുടെ ഗോൾ ബോക്സിൽ പരാജയപ്പെടുന്നു. മുന്നേറ്റത്തിൽ പന്ത് കൈമാറാൻ പോലും കൊറിയക്ക് സാധിക്കുന്നില്ല.

35 പന്തടക്കത്തിൽ, നീക്കങ്ങളിൽ, പാസുകളിൽ… സ്പെയിൻ ഹൃദയം കവരുന്ന കാഴ്ച… സ്പെയിനിന് നഷ്ടമാകുന്ന ഓരോ അവസരങ്ങളും കൊച്ചിയ്ക്ക് വേദന…

32 ഏബെൽ റൂയിസിന്റെ ക്രോസ്.. കണക്ട് ചെയ്യാൻ ഗോൾ മുഖത്ത് ആളില്ല.. സ്പെയിനിന് വീണ്ടും നിരാശ…

30 മാത്യു ജോമിയെ ഫൗൾ ചെയ്ത കൊറിയയുടെ ചാ ക്വാങിന് മഞ്ഞ കാർഡ്…

28 വീണ്ടും… സിൻ തേ സോങിന് ആശ്വസിക്കാം… സ്പെയിനിന്റെ അടുത്ത ഗോൾശ്രമവും പുറത്തേക്ക് പാഴായി പോകുന്നു… കാണികളിലാകെ നിരാശ പടരുന്നു…

27 ഗോമസ് എടുത്ത കോർണർ തല കൊണ്ട് ചെത്തി ഗോളാക്കാൻ ശ്രമിക്കുന്നു ജുവാൻ മിറാന്റ.. ക്രോസ് ബാറിൽ തട്ടി തെറിക്കുന്നു പന്ത്… വീണ്ടും സ്പെയിനിന് ചാൻസ് നഷ്ടം…

21 സ്പെയിനിന് വീണ്ടും ചാൻസ്… മിസ്…

18 സെർജിയോ ഗോമസിന്റെ കിക്ക് മധ്യനിരയിൽ മുഖ്ലിസിനെ ലക്ഷ്യമാക്കി. മുഖ്ലിസിന്റെ നീളൻ ഷോട്ട്… ക്രോസ്ബാറിന് മുകളിലൂടെ തട്ടിയകറ്റുന്നു ഉത്തരകൊറിയൻ ഗോളി സിൻ തേ സോങ്…

17 ഫൗൾ വിസിൽ …. സ്പെയിനിന് കൊറിയൻ ബോക്സിന്റെ വലതുഭാഗത്ത് നിന്ന് ഫ്രീ കിക്കിനവസരം…

15 ഗെലബർട്ട്, ടോറസ്, ഏബെൽ റൂയിസ്, സെർജിയോ ഗോമസ്… സ്പെയിനിന്റെ നാല് തുറുപ്പുചീട്ടുകൾ… അത്യുഗ്രൻ കളിക്കാർ… ഇവരാണ് ഭാവിയിലെ താരങ്ങൾ… ബാഴ്സയുടെയും റയലിന്റെയും സുന്ദരൻ കളി കൊച്ചിയുടെ ഹൃദയം കവരുന്നു….

12 സ്പെയിനിന്റെ കുന്തമുന ടോറസിനെ അതിവിദഗ്ദ്ധമായി കിം ഹ്വി ടാക്കിൾ ചെയ്യുന്നു.

10 നാല് സ്ട്രൈക്കർമാർക്ക് മുന്നിൽ ഉത്തരകൊറിയൻ പ്രതിരോധം പാളുന്ന കാഴ്ച.  സ്പെയിനിന്റെ അത്യുഗ്രൻ ആക്രമണങ്ങൾ..

08 ഇടതുവിങ്ങിലൂടെ ഫെറാൻ ടോറസിന്റെ മുന്നേറ്റം… ഹാൻ ക്യോങ് ഹുൻ പിന്തുടരുന്നു. പന്ത് കാലിലാക്കാനുള്ള ടോറസിന്റെ ശ്രമം പാളുന്നു.

05 ഉത്തരകൊറിയൻ സ്ട്രൈക്കർ കിം പോങ് ഹ്യോകിനെ നിർഭാഗ്യം പിന്തുടരുന്നു. ബോക്സിനുള്ളിൽ പന്ത് കാലിലൊതുക്കാനാകാതെ പതറുന്ന കാഴ്ച…

03 ഗോോൾൾൾൾ… സ്പെയിൻ ഫോർമേഷൻ വിജയം… 1-0… മൂന്ന് സ്ട്രൈക്കർമാരും ഗോൾ ബോക്സിൽ… ഉത്തരകൊറിയ പിൻവാങ്ങുന്നു. പന്ത് കാലിലാക്കിയ മുഹമ്മദ് മൂഖ്ലിസിന്റെ ഷോട്ട്… സമയം, ലക്ഷ്യം, എല്ലാം കൃത്യം.. സ്പെയിനിന് ആദ്യ ലീഡ്…

01 സ്പെയിനിന്റെ ആദ്യ മുന്നേറ്റം. ഗോൾ ബോക്സിന് പുറത്ത് നിന്ന് നീളൻ ഷോട്ട്… ലക്ഷ്യം കാണാതെ പുറത്തേക്ക്…

00 മത്സരം ആരംഭിച്ചു

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Fifa under 17 world cup spain vs north korea

Next Story
പവർ ഗ്രിഡ് ഇന്റർ റീജ്യൺ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com