scorecardresearch
Latest News

ഫിഫ അണ്ടർ 17 ലോകകപ്പ്: സ്‌പെയിനും ഇറാനും ക്വാർട്ടറിൽ

ഏഷ്യൻ പ്രതീക്ഷകളുമായി ഇറാൻ മുന്നോട്ട്

ഫിഫ അണ്ടർ 17 ലോകകപ്പ്: സ്‌പെയിനും ഇറാനും ക്വാർട്ടറിൽ

ഗോവ: കരുത്തരായ സ്പെയിനും ഇറാനും അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. പ്രിക്വാർട്ടർ മത്സരത്തിൽ സ്‌പെയിൻ 2-1 എന്ന സ്കോറിന് ഫ്രാൻസിനെ തോൽപ്പിച്ചപ്പോൾ ഇറാൻ ഇതേ സ്കോറിന് മെക്സിക്കോയെ തകർത്തു.

മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി മുഹമ്മദ് ഷെരീഫിയാണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. 11 ആം മിനുട്ടില്‍ അല്ലാഹ്യാര്‍ സയ്യദ് ഇറാന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ തന്നെ 37 ആം മിനുട്ടില്‍ മെക്സിക്കോ റോബേര്‍ട്ടോ ഡി ലേ റോസയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയിൽ ഗോൾമടക്കാൻ മെക്സിക്കോ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇറാൻ പിടിച്ചു നിൽക്കുകയായിരുന്നു.

മി​റാ​ണ്ട, ഏ​ബ​ൽ റൂ​യി​സ് എ​ന്നി​വ​രാ​ണ് സ്പെ​യി​നി​നാ​യി ഗോ​ൾ നേ​ടി​യ​ത്. പി​ന്‍റോ​ർ ഫ്രാ​ൻ​സി​നു​വേ​ണ്ടി വ​ല​ച​ലി​പ്പി​ച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fifa under 17 world cup spain iran enters quarter final