കൊച്ചി: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. റയൽ മാഡ്രിഡിന്റെയും ബാഴ്സയുടെയും അക്കാദമികളിൽ വളർന്ന കൗമാര താരങ്ങളുടെ കരുത്തിൽ സ്പെയിൻ പ്രതീക്ഷിച്ച വിജയം തന്നെ നേടി. നായകൻ ഏബെൽ റൂയിസ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് നേടാൻ യൂറോപ്യൻ ചാമ്പ്യന്മാർക്കായി. ഇപ്പുറത്ത് ലോകോത്തര പോരാട്ടം കണ്ട സന്തോഷത്തിൽ കേരളത്തിലെ സ്പെയിൻ ആരാധകരും ഫുട്ബോൾ പ്രേമികളും.

ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്പാനിഷ് ടീം വിജയം കൊയ്തത്. 21, 41 മിനിറ്റുകളിലാണ് നായകൻ ഏബെൽ റൂയിസ് ഗോളടിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് മുന്നേറ്റ താരം ഗെൽബർട്ട് ഗോളടിച്ചു. 82ാം മിനിറ്റിൽ സെർജിയോ ഗോമസ് സ്പെയിനിന്റെ നാലാം ഗോളും അടിച്ചു.

അഞ്ച് മണിക്കാണ് സ്പെയിനും നൈജറും പരസ്പരം ഏറ്റുമുട്ടുന്നത്. ഈ കളി ജയിച്ചാൽ നൈജർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടും. അതേസമയം തോറ്റാൽ സ്പെയിനിന് മുൻതൂക്കം ലഭിക്കും. താരതമ്യേന ദുർബലരായ ഉത്തര കൊറിയയാണ് അടുത്ത മത്സരത്തിൽ സ്പെയിനിന്റെ എതിരാളി. അതേസമയം നൈജറിനെ കാത്തിരിക്കുന്നത് ബ്രസീലാണ്.

രാത്രി എട്ട് മണിക്ക് ബ്രസീലും ഉത്തര കൊറിയയും ഏറ്റുമുട്ടും. ബ്രസീലും നൈജറും ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇരുവരും പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കും. അതേസമയം തോൽക്കുകയാണെങ്കിൽ നൈജറിന് അടുത്ത മത്സരത്തിൽ ബ്രസീലിനെ തോൽപ്പിക്കേണ്ടി വരും.

സ്പെയിൻ ടീം: അൽവരോ ഫെർണാണ്ടസ് (ഗോളി), മാത്യു ജോമി, ജുവാൻ മിറാന്റ, ഹ്യൂഗോ ഗില്ലമോൻ, വിക്ടർ ചെസ്റ്റ്, അന്റോണിയോ ബ്ലാങ്കോ, ഫെറാൻ ടോറസ്, മൊഹമ്മദ് മുഖ്ലിസ്, ഏബെൽ റൂയിസ്(ക്യാപ്റ്റൻ), സെർജിയോ ഗോമസ്, സിസാർ ഗിൽബർട്ട്

നൈജർ ടീം: ഖാലിദ് ലവാലി(ഗോളി), യാസിൻ വാ മസാംബ, ഫറൂഖ് ഇദ്രിസ, ഹബീബ് സൂഫിൻ, കരീം തിന്നി(ക്യാപ്റ്റൻ),  ജിബ്രില്ല ഇബ്രാഹിം, ഖാദർ അബൂബക്കർ, സുമന, ബൂബക്കർ, ഇബ്രാഹിം നമത, സലിം അബ്ദുറഹ്മാനി.

87: കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. സ്പെയിൻ പ്രതീക്ഷിച്ച പോലെ തകർപ്പൻ വിജയത്തിലേക്ക്

84: ക്യാപ്റ്റൻ ഏബെൽ റൂയിസിനെ പിൻവലിക്കുന്നു. പകരം നാച്ചോ ഡിയാസ് കളത്തിൽ.

82: സെർജിയോ ഗോമസ് ഗോളടിക്കുന്ന കാഴ്ച.. സ്പെയിനിന് നാലാം ഗോൾ. വലതുവിങ്ങിൽ ഫെറാൻ ടോറസിന്റെ മുന്നേറ്റം. ഗോൾമുഖത്തേക്ക് തൊടുത്ത പന്ത് ഗോളി ലവാലിയുടെ കൈകളിൽ തട്ടി തെറിക്കുന്നു. മധ്യനിരയിൽ നിന്ന് ഓടിയെത്തിയ സെർജിയോ ഗോമസിന്റെ നെടുനീളൻ ഷോട്ട്. പന്ത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വലയിൽ.

78: സിസാർ ഗിൽബർട്ടിനെ പിൻവലിച്ച് ജോസ് ലാറയെ സ്പെയിൻ രംഗത്തിറക്കുന്നു.

74:  നൈജറിന്റെ ഗോൾമുഖത്ത് സ്പെയിനിന്റെ തുടർ മുന്നേറ്റങ്ങൾ. വീണ്ടുമൊരു ഗോളിനുള്ള സാധ്യത. നൈജർ പ്രതിരോധത്തിലേക്ക് പിന്മാറുന്നു. ആക്രമണത്തിൽ അയവ്…

66: എന്തൊരു സേവ്.. ഖാലിദ് ലവാലി പന്ത് പറന്ന് പിടിക്കുന്നു.  നൈജറിന്റെ ഗോൾമുഖത്ത് സ്പെയിൻ. താരങ്ങൾ മുഖ്ലിസും ഫെറാൻ ടോറസും.. മുഖ്ലിസിൽ നിന്ന് പന്ത് ടോറസിലേക്ക്. നീട്ടിയുള്ള ടോറസിന്റെ ഷോട്ട് ഇടത്തോട്ട് പറന്ന് തട്ടിത്തെറിപ്പിക്കുന്നു നൈജർ ഗോളി ലവാലി.

65: ചാൻസ്… സ്പാനിഷ് മുന്നേറ്റം. മധ്യനിരയിൽ നിന്ന് പന്തുമായി സിസർ ഗിൽബർട്ട് പായുന്നു. ഗോൾബോക്സിന് മുന്നിൽ നാല് നൈജർ താരങ്ങൾ താരത്തെ വളയുന്നു. പാസ്.. പന്ത് മുഹമ്മദ് മുഖ്ലിസിന്റെ കാലിൽ. മുഖ്ലിസിൽ നിന്ന് സെർജിയോ ഗോമസിലേക്ക്.. ഗോമസിന്റെ പാസ് ഗോൾമുഖത്ത് ക്യാപ്റ്റൻ ഏബെൽ റൂയിസ്… ഓാാഹ്… മിസ് പാസ്… പന്ത് പുറത്തേക്ക്.

60: നൈജർ നിരയിൽ മാറ്റം. കരിം തിന്നിയെ തിരികെ വിളിച്ച് പകരം ഹമീദ് ഗാലിസൂനെ കോച്ച് ഇസ്മാലിയ തിമോകോ ഇറക്കുന്നു.

48: കൃത്യമായ പാസുകളിലൂടെ സ്പാനിഷ് മുന്നേറ്റം പലപ്പോഴും നൈജർ നോക്കിനിൽക്കുന്ന കാഴ്ച.

47: തിരിച്ചടിക്കാനുള്ള ആവേശത്തിൽ നൈജർ താരങ്ങൾ. എന്നാൽ മത്സരത്തിൽ സ്പെയിനിന് തന്നെ ആധിപത്യം.  ഒത്തിണക്കമില്ലാതെയുള്ള ആക്രമണം, ഗെയിം പ്ലാനിന്റെ അഭാവം എന്നിവ നൈജറിനെ കളിയിൽ പിന്നിലാക്കുന്നു.

46: ആദ്യ പകുതിയിലെ ഇടവേള കഴിഞ്ഞ് താരങ്ങൾ വീണ്ടും മൈതാനത്തേക്ക്.

45: സ്പെയിനിന് മൂന്നാം ഗോൾ.. ഇത്തവണ സീസഡ ഗിൽബർട്ട് ഗോളടിക്കുന്നു. വീണ്ടും ഗോളവസരമൊരുക്കി സെർജിയോ ഗോമസ് താരമാകുന്ന കാഴ്ച. ഇടതുവിങ്ങിൽ നിന്ന് ഗോമസിന്റെ പാസ് കൃത്യമായി വലയിലാക്കി ഗിൽബർട്ട്. നൈജറിന് മുകളിൽ സ്പെയിനിന് വ്യക്തമായ ആധിപത്യം. കൊച്ചിയിൽ ഗോൾമഴ. കാണികൾക്ക് ആഹ്ലാദം..

40: വീണ്ടും ഗോോൾൾ… ഏബെൽ റൂയിസ് ഇരട്ടഗോോൾ!!! നൈജറിന്റെ ബോക്സിന് പുറത്ത് സ്പെയിനിന് അനുകൂലമായ ഫ്രീ കിക്ക്. സെർജിയോ ഗോമസ് കിക്കെടുക്കുന്നു. പന്ത് കാലിലാക്കിയ ഏബെൽ റൂയിസിന്റെ ഷോട്ട് നൈജർ ഗോളി ലവാലിയുടെ കൈയ്യിൽ തട്ടി വീണ്ടും റൂയിസിന്. രണ്ടാമത്തെ ശ്രമം വിജയം. സ്പെയിനിന് ഗോൾ.

38: നൈജർ ഗോൾമുഖത്ത് വീണ്ടും സ്പെയിൻ. വലതുവിങ്ങിൽ മാത്യു ജോമിയുടെ മുന്നേറ്റം. പ്രതിരോധത്തിൽ വീണ്ടും സുമന നൈജറിന്റെ രക്ഷകനാകുന്ന കാഴ്ച

35: ക്യാപ്റ്റൻ ഏബെൽ റൂയിസിന്റെ ഒറ്റയാൾ മുന്നേറ്റം. പ്രതിരോധ നിരയിഷ സുമന പരാജയപ്പെടുത്തുന്നു.

25: സ്പെയിനിന് അനുകൂലമായ കോർണർ. സെർജിയോ ഗോമസിന്റെ കിക്ക് കൈപ്പിടിയിലാക്കാൻ നൈജർ ഗോളിയുടെ വിഫല ശ്രമം. സ്പെയിനിന് ചാൻസ്… സെർജിയോ ഗിൽബർട്ട് നഷ്ടപ്പെടുത്തുന്ന കാഴ്ച

20: ഗോോൾൾ…  സ്പെയിനിന് ലീഡ്. ഇടതുവിങ്ങിൽ നിന്ന് മിറാന്റ നൽകിയ പാസ് ചെത്തി വലയിലിട്ട് ക്യാപ്റ്റൻ ഏബെൽ റൂയിസ്.. നൈജറിന് മുകളിൽ സ്പെയിൻ ലീഡ് ചെയ്യുന്നു. 1-0

18: അലസമായ പാസുകൾ. . വിരസമായ കളി.. മികച്ച മുന്നേറ്റങ്ങളില്ല..

14: സ്പെയിനിന്റെ മുന്നേറ്റം..  സെസാർ ഗിൽബർട്ടിന് ചാൻസ്…. ഓാാ…ഹ്.. പന്ത് നൈജർ ഗോളി ലവാലിയുടെ കൈകളിൽ ഭദ്രം.

12: മത്സരത്തിലെ ആദ്യ മഞ്ഞ.. നൈജർ താരം ഇബ്രാഹിം നമതയ്ക്ക്. സ്പെയിനിന്റെ മുന്നേറ്റ താരം സെർജിയോ ഗോമസിനെ ഫൗൾ ചെയ്തു.

10: ക്യാപ്റ്റൻ ഏബെൽ റൂയിസ് നൽകിയ പാസ് നൈജറിന്റെ വലയ്ക്കകത്താക്കാൻ സ്പെയിനിന്റെ മുന്നേറ്റ താരം സിസാർ ഗിൽബർട്ടിന്റെ ശ്രമം. പന്ത് നൈജർ ഗോൾകീപ്പർ ലവാലിയുടെ കൈയ്യിൽ സുരക്ഷിതം.

07: സ്പാനിഷ് ഗോൾ മുഖത്ത് അവസരങ്ങൾ ഉപയോഗിക്കാനാവാതെ നൈജർ താരങ്ങൾ. കൂട്ടായ ആക്രമണത്തിന് മുതിരാതെ ലോങ്ങ് റേഞ്ചറുകളിലൂടെ ഗോളടിക്കാൻ ശ്രമം. എല്ലാ ശ്രമങ്ങളും വിഫലം. അതേസമയം കൃത്യമായ പാസുകളിലൂടെ സ്പെയിൻ മത്സരത്തിൽ മികച്ച് നിൽക്കുന്നു. ഒത്തിണക്കത്തോടെയുള്ള കളി സ്പെയിനിൽ നിന്നും..

05: ഗോൾകീപ്പർ അൽവാരോ ഫെർണാണ്ടസ് നൽകിയ പന്ത് നൈജറിന് അനുകൂലമായ കോർണർ അവസരമാക്കി സ്പാനിഷ് താരം ഗില്ലമോന്റെ പാസ് പുറത്തേക്ക്.

02: നൈജറിന്റെ മുന്നേറ്റം. പന്ത് കാലിൽ ഒതുക്കാനുള്ള നൈജർ താരം സലിമിന്റെ ശ്രമം പരാജയപ്പെടുന്നു. സ്പാനിഷ് താരത്തിന്റെ കാലിൽ തട്ടി പന്ത് പുറത്തേക്ക്.

00.00:  മത്സരം തുടങ്ങി

4.57 pm: ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ചു. കൃത്യം അഞ്ച് മണിക്ക് മത്സരം ആരംഭിക്കും. കാണികളെ കൈയ്യടിച്ച് അഭിനന്ദിച്ച് നൈജർ ടീം.

4.52 pm: ആദ്യ മത്സരം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കുന്നു. സ്പെയിനിന്റെയും നൈജറിന്റെയും പതാകകളും താരങ്ങളും മൈതാനത്തേക്ക്.

4.50 pm: മൈതാനത്തേക്ക് ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഔദ്യോഗിക മുദ്ര എത്തിച്ചു.  മത്സരം അൽപ്പസമയത്തിനുള്ളിൽ ആരംഭിക്കും. മത്സരം കാണാൻ കാണികളുടെ എണ്ണം നന്നേ കുറവ്. ഏറിയാൽ പതിനായിരം പേർ മാത്രമേ കളി കാണാൻ എത്തിയിട്ടുള്ളൂ.

4.40 pm: പരിശീലനം അവസാനിപ്പിച്ച് താരങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.

4.20 pm: ഇരുടീമിലെയും താരങ്ങൾ മൈതാനത്ത് പരിശീലനം നടത്തുന്നു. അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുക. നൈജർ താരങ്ങളാണ് പരിശീലനത്തിന് ആദ്യമെത്തിയത്. സ്പെയിൻ താരങ്ങളെ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്. കാണികളുടെ പിന്തുണ കൂടുതലും സ്പെയിനിനായിരിക്കുമെന്ന് ഉറപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook