ഗുവാഹട്ടി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ സെമി സ്ഥാനക്കാരായി മാലി. ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് മാലിയുടെ സെമി പ്രവേശം. പതിനഞ്ചാം മിനുറ്റില്‍ ഹദ്ജി ഡ്രാമെയും അറുപത്തൊന്നാം മിനുറ്റില്‍ മൗസ ടെറോറയുമാണ് മാലിക്കായി ലക്ഷ്യം കണ്ടത്. കുദൂസ് മുഹമ്മദ് ഘാനയുടെ ആശ്വാസഗോൾ നേടി.
ശക്തമായ മഴയിൽ നനഞ്ഞുകുതിർന്ന മൈതാനത്ത് ഘാനയെ വ്യക്തമായ ആധിപത്യത്തോടെയാണ് മാലി മറികടന്നത്. നാളെ നടക്കുന്ന മറ്റു മത്സരങ്ങളില്‍ സ്പെയിന് ഇറാനെയും ബ്രസീല്‍ ജര്‍മനിയെയും നേരിടും.