കൊച്ചി: ഒക്ടോബറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് വേദിയാകുന്ന കൊച്ചി നഗരത്തിന്റെ ലോഗോ പ്രകാശനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ലോഗോ പ്രകാശനം ചെയ്തത്. ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി ചടങ്ങിൽ​ പങ്കെടുക്കുത്തു. എറണാകുളം വാഴക്കാല സ്വദേശി മനു മൈക്കിളാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ യശസ്സുയര്‍ത്തുന്ന രീതിയില്‍ സംഘടിപ്പിക്കാനും കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ചടങ്ങിൽ ഒളിംപ്യൻ ചന്ദ്രശേഖരനെ ആദരിച്ചു. കായിക മന്ത്രി എ.സിമൊയ്തീൻ, പി.ടി.തോമസ് എംഎൽഎ, ഹൈബി ഈഡൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒക്ടോബർ ഏഴ് ശനിയാഴ്ചയാണ് കൊച്ചിയിലെ ആദ്യത്തെ മത്സരം. വൈകിട്ട് അഞ്ചു മണിക്ക് ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ഇതേ ദിവസം തന്നെ രണ്ടാമത്തെ മത്സരവും നടക്കും. രാത്രി എട്ട് മണിക്ക് ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ടീമുകൾ തമ്മിലാണ് മത്സരം നടക്കുന്നത്.

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കുമെന്ന വാർത്തകൾ ടിക്കറ്റ് വിൽപനയുടെ വേഗം വർധിപ്പിച്ചിട്ടുണ്ട്. ബ്ര​സീ​ലി​നു പു​റ​മെ സ്പെ​യി​ൻ, ഉ​ത്ത​ര​കൊ​റി​യ, നൈ​ജീരിയ എ​ന്നീ ടീ​മുക​ളും കൊ​ച്ചി​യി​ൽ ക​ളി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴി​നും 10 നു​മാ​ണ് ബ്ര​സീ​ലി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും. ഓരോ പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനലുകളുൾപ്പെടെ എട്ട്‌ മൽസരങ്ങൾക്ക്‌ കൊച്ചി വേദിയാകുന്നുണ്ട്‌. ഒക്ടോബർ 7 മുതൽ 22വരെയാണ്‌ കലൂർ സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ