കൊച്ചി :  ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന തുടരുന്നു. വെള്ളിയാഴ്ചത്തെ ജർമ്മനി – ഗിനിയ , സ്‌പെയിൻ-കൊറിയ മത്സരങ്ങളുടേതുൾപ്പെടെയുള്ള ടിക്കറ്റുകൾ കലൂർ സ്റ്റേഡിയത്തിന് സമീപത്തെ കൗണ്ടറിലും ഓൺലൈനായും വാങ്ങാം. ഇനി കളിയുള്ള മൂന്ന് ദിവസങ്ങളിലെയും 80 രൂപ , 200 രൂപ , 400 രൂപ , 800 രൂപ ടിക്കറ്റുകളാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്

ഇനി ഒക്ടോബർ 13 നാണ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് തലത്തിലെ അവസാന മത്സരമാണ് ഇത്. ജർമ്മനിയും ഗിനിയയും ആദ്യമായാണ് കൊച്ചിയിലെ മൈതാനത്ത് കളിക്കാനെത്തുന്നത്. അതേസമയം ഗ്രൂപ്പ് ഡിയിൽ നിന്നും പ്രീ ക്വാർട്ടർ പ്രവേശനം ലക്ഷ്യമിടുന്ന സ്പെയിൻ ഉത്തര കൊറിയയ്ക്ക് മുകളിൽ വിജയിക്കാനുള്ള ശ്രമത്തിലുമാണ്.

കൊച്ചി സ്‌റ്റേഡിയത്തിനു മുന്നിലെ ബോക്‌സ് ഓഫീസ് മത്സരദിനങ്ങളിൽ ഒഴികെ ബാക്കിയെല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. മത്സരദിവസം കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.

ഒക്ടോബർ 18 ന് ഒരു പ്രീ-ക്വാർട്ടർ നോക്കൗട്ട് പോരാട്ടവും, 22 ന് ഒരു ക്വാർട്ടർ ഫൈനൽ മത്സരവുമാണ് കൊച്ചിയിൽ നടക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കാതെ അറിയാനാകില്ല. അതേസമയം ഡി ഗ്രൂപ്പിൽ അടുത്ത മത്സരത്തിൽ നൈജറിനെയും പരാജയപ്പെടുത്തിയാൽ ബ്രസീൽ തന്നെയാകും കൊച്ചിയിൽ പ്രീ ക്വാർട്ടർ കളിക്കുന്ന സൂപ്പർ ടീം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ