ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പിൽ പന്ത് തട്ടാൻ ഇറങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് ഇന്ത്യയുടെ സീനിയർ ഫുട്ബോൾ ടീം. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റിനെയും താരങ്ങളും ഒരുമിച്ചാണ് ആശംസകൾ നേർന്നത്. ഇന്ത്യൻ ജനതയെ അഭിമാന പുളകിതരാക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നായിരുന്നു മുതിർന്ന താരങ്ങളുടെ സന്ദേശം.

നേരത്തെ ഇന്ത്യൻ താരങ്ങൾക്ക് ആശംസകളുമായി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി താരങ്ങൾക്ക് ആശംസ നേർന്നിരുന്നു. ലോകത്തിന് മുന്നിൽ നിങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരം പരമാവധി ഉപയോഗിക്കണമെന്നായിരുന്നു കോഹ്‌ലി യുവതാരങ്ങളോട് അഭ്യർഥിച്ചത്.

ഒക്ടോബർ 6 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ