കൊച്ചി: അത്ര ശക്തമായ മത്സരം കാഴ്ചവയ്ക്കാനായോ ജർമ്മനിക്ക് എന്ന് സംശയം തോന്നും. അധികസമയത്ത് ലഭിച്ച പെനാൽറ്റിയുടെ കൂടി ബലത്തിൽ 3-1 ന്റെ ഗോൾ നിലയിൽ ജർമ്മനിക്ക് വിജയം. ഇഞ്ചുറി ടൈം വരെ ഒപ്പത്തിനൊപ്പം പോരടിച്ച ഗിനിയക്കാണ് കൊച്ചിയിലെ കാണികൾ കൂടുതൽ കൈയ്യടിച്ചത്.

അവസരങ്ങൾ തുലച്ച ജർമ്മനിക്ക് കിട്ടിയത് കൂകിവിളിയും പരിഹാസവുമായിരുന്നു. വേഗത കുറച്ച് പാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു ടീമും എതിരിട്ടപ്പോൾ കൊച്ചിക്ക് വീണ്ടും മനോഹരമായ സായാഹ്നം. ഒടുവിൽ കാണികളെ അഭിവാദ്യം ചെയ്ത് സന്തോഷത്തോടെ ജർമ്മൻ താരങ്ങൾ പിൻവാങ്ങി…

90+ ഗോൾ……. സഹ്റേദി സെറ്റിൻ അനായാസം പന്ത് വലയിലാക്കുന്നു. ജർമ്മനിക്ക് മൂന്നാം ഗോൾ… 3-1

90+ ഗിനിയൻ താരം ഗോൾബോക്സിനകത്ത് ഫൗൾ വരുത്തുന്നു. റഫറിയുടെ വിസിൽ പെനാൽറ്റി

90 ഗിനിയൻ താരങ്ങളെ കബളിപ്പിക്കാനുള്ള ജർമ്മൻ താരത്തിന്റെ ശ്രമം അതിരുവിടുന്നു. റഫറിയുടെ വിസിൽ. കളി ഗോൾ കിക്കിലേക്ക്…

89 ഗിനിയൻ പ്രതിരോധ താരത്തിന്റെ അലസമായ ഷോട്ട്. ജർമ്മനിക്കനുകൂലമായ കോർണറാകുന്നു.

88 മത്സരം അവസാന നിമിഷത്തിലേക്ക്. ഗോൾ കണ്ടെത്താനാകാതെ ഗിനിയ.

83 ജർമ്മൻ ക്യാപ്റ്റന്റെ ഷോട്ട്…  ഗോൾ ബോക്സിന് പുറത്തേക്ക്. കാണികളുടെ കൂവലിൽ തലകുമ്പിട്ട് മടങ്ങുന്നു ജാൻ ഫീതേ

82 ഒത്തിണക്കത്തോടെയുള്ള സുന്ദരൻ നീക്കങ്ങളുടെ മറുപേരാണീ കുഞ്ഞൻ ടീം. ഗിനിയ കൊച്ചിയുടെ ഹൃദയം കവരുന്നു….

80 പന്തുമായി ഗിനിയയുടെ ഗോൾ ബോക്സിന് മുന്നിൽ ജർമ്മൻ മുന്നേറ്റ താരം നിക്കോളാസ്. നീണ്ട ഒരു ഷോട്ട്.. മുന്നിൽ മുഹമ്മദ് കമര. പന്ത് തട്ടിയകറ്റുന്നു. കാണികളിൽ നിരാശ….

78 ഗിനിയൻ ക്യാപ്റ്റൻ ഫെഞ്ച ടോറ വീണ്ടും… മികച്ചൊരു ഷോട്ട്… ജർമ്മൻ ഗോളി ലൂക്കാ പ്ലോഗ്മാൻ വായുവിൽ പറന്ന് തടുക്കുന്നു

74 കർക്കശക്കാരനായ റഫറി. മൈതാനത്ത് അനാവശ്യ ആവേശം കാണിച്ചതിന് ഗിനിയൻ താരത്തിന് ശകാരം.

68 അഗിബൂ കാമറയുടെ പാസ്… മുന്നിൽ സ്ട്രൈക്കർ എലാദ് ബാ… ഗിനിയക്ക് ഗോൾ പ്രതീക്ഷ. പന്തുമായി മുന്നോട്ട് പോയ എലാദ് ബായ്ക്ക് ചുവടുതെറ്റുന്നു, വീഴുന്നു.. മികച്ചൊരവസരം ഗിനിയക്ക് നഷ്ടപ്പെടുന്നു… കാണികളിലാകെ നിരാശ..

66 ചാൻൻൻസ്……… ഗിനിയക്ക് വേണ്ടി ക്യാപ്റ്റൻ ഫെഞ്ചെ തോറെയുടെ മുന്നേറ്റം. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോകുന്നു

64 ഗോോൾൾൾൾൾൾൾ……….. ജർമ്മനിക്ക് വീണ്ടും ലീഡ് 2-1… ഇത്തവണ താരമാകുന്നു നിക്കോളാസ് ക്യോൻ

61 ഡെന്നിസ് ജെസ്ത്രംബ്കിയ്ക്ക് മഞ്ഞ കാർഡ്. താരത്തെ ജർമ്മനി പിൻവലിക്കുന്നു.

57 ഗിനിയ താരം ഷെരീഫ് കാമരയ്ക്ക് മഞ്ഞ കാർഡ്

52 ഗിനിയയുടെ മുന്നേറ്റം.. ലാർസ് മായിക്ക് ലക്ഷ്യം തെറ്റുന്നു.

48 മുഹമ്മദ് കമര രക്ഷകനാകുന്ന കാഴ്ച.  ഏലിയാസും നിക്കോളാസും പായിച്ച രണ്ട് ഷോട്ടുകളും ഗോളാകാതെ തടുത്ത് ഗോൾകീപ്പറായ മുഹമ്മദ് കമര ഗിനിയയുടെ ആവേശമായി മാറുന്നു. ഗാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് അഭിനന്ദിക്കുന്നു കമരയെ.

47 ഗിനിയയുടെ താരങ്ങൾ വീണ്ടും ജർമ്മൻ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കുന്ന കാഴ്ച…

46 രണ്ടാം പകുതി തുടങ്ങുന്നു

45+ ആദ്യപകുതി.. മത്സരം ഓരോ ഗോളിന് സമനിലയിൽ

45 വേഗം കുറച്ച് പാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യ പകുതി ഇടവേളയ്ക്ക് മുൻപ് നാല് മിനിറ്റ് അധിക സമയം

42 വീണ്ടും ജർമ്മനിക്ക് അനുകൂല കോർണർ. ഒന്നും സംഭവിക്കുന്നില്ല. മത്സരത്തിന് വേഗം തീരെ കുറവ്

39 ഗിനിയൻ താരത്തിന്റെ ഫൗൾ. ജർമ്മനിക്ക് ഫ്രീ കിക്ക്. ഒന്നും സംഭവിക്കുന്നില്ല.

37 ഫൗൾ.. ജർമ്മനിക്ക് എതിരെ. ജർമ്മൻ താരം ലാർസ് മായിക്കെതിരെ മഞ്ഞ കാർഡ്

31  ഗിനിയക്ക് അനുകൂലമായ കോർണർ.. ഒന്നും സംഭവിക്കുന്നില്ല.

24 ഗോോൾൾൾൾ!!!!!!!! ഗിനിയ തിരിച്ചടിച്ചു.  1-1  ജർമ്മനിയുടെ ഗോൾമുഖത്ത് ഗിനിയയുടെ മുന്നേറ്റ താരങ്ങളുടെ നീക്കം. വിറങ്ങലിച്ച് നിൽക്കുന്ന ജർമ്മനിയെ കബളിപ്പിച്ച് ഇബ്രാഹിം സൂമ ഗിനിയയുടെ താരമാകുന്നു. വല കുലുങ്ങി. കളി സമനില.  1-1

22 ജർമ്മനിക്ക് ഞെട്ടൽ.. ഇബ്രാഹിം സൂമയുടെ ഒറ്റയാൾ മുന്നേറ്റം. ബോക്സിന്റെ ഇടത് മൂലയിൽ നിന്ന് വലയിലേക്ക് ഒരു ഷോട്ട്. ബുള്ളറ്റ് കണക്കെ, ക്രോസ് ബാറിന് മുകളിലൂടെ പായുന്നു. ജർമ്മൻ ക്യാംപിന് ശ്വാസം വീഴുന്നു.

19 ഗിനിയക്ക് അനുകൂലമായ ഫ്രീ കിക്ക്. ബോക്സിന് പുറത്ത് നിന്ന് ഗോൾ വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പിഴയ്ക്കുന്നു. ജർമ്മൻ താരത്തിന്റെ കാലിൽ തട്ടി പുറത്തേക്ക്. കളിയിൽ ആവേശം ജനിപ്പിക്കുന്ന നീക്കങ്ങളില്ലാതെ പോകുന്നു.

07  ഗോോൾ.. ജർമ്മനി മുന്നിൽ…. 1-0 പ്രതിരോധത്തൽ ഗിനിയ താരങ്ങൾ വരുത്തിയ വലിയ പിഴവ്. ഏലിയാസ് അബൂബക്കയുടെ പാസ് വലയിലാക്കി ഒമ്പതാം നമ്പർ താരം ജാൻ ഫീറ്റേ.

04  ഗിനിയ 4-3-3 ഫോർമേഷനിലാണ് കളിക്കളത്തിലിറങ്ങിയിരിക്കുന്നത്.

01 ജർമ്മനിക്ക് അനുകൂലമായ ഫ്രീകിക്ക്. മുതലാക്കാൻ സാധിച്ചില്ല.

00 കളി ആരംഭിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ