കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും. നോഡല്‍ ഓഫീസര്‍ പി.എ.മുഹമ്മദ് ഹനീഷ് ആണ് ഇക്കാര്യം അറിയിച്ചത്.

ഫിഫ കരാര്‍ നല്‍കിയ കമ്പനി തന്നെ ഭക്ഷണം വിതരണം ചെയ്യും. ഭക്ഷണ സാധനങ്ങൾക്ക് എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കാന്‍ അനുവദിക്കില്ല. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡുകള്‍ ഇക്കാര്യം പരിശോധിക്കുമെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. ഇന്നലെ നടന്ന കളികൾക്കിടെ കാണികള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.

ശനിയാഴ്​ച സ്​റ്റേഡിയത്തി​​ന്റെ അകത്ത്​ വെള്ളത്തിനും ഭക്ഷണത്തിനുമായി സ്​റ്റാൾ ഉണ്ടായിരുന്നെങ്കിലും കാണികൾക്ക്​ ആവശ്യമായ അളവിൽ ഇവ ലഭിച്ചില്ലെന്നാണ്​ പരാതി. പുറത്ത്​ 20 രൂപ ഈടാക്കുന്ന കുടിവെള്ളത്തിന്​ 50 രൂപ വരെ ഈടാക്കിയെന്നും ആരോപണമുണ്ട്​. ഇതേ തുടർന്നാണ് ഇപ്പോൾ കുടിവെള്ള വിതരണം സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ