പേര് വിനീഷ്യസ് ജൂനിയർ, 16 വയസ്സ് മാത്രം, എന്നാൽ ലോകഫുട്ബോളിലെ പുതുതലമുറയിലെ ഏറ്റവും പ്രശസ്തനായ താരമാണ് വിനീഷ്യസ് ജൂനിയർ എന്ന ബ്രസീലിയൻ താരം. സാബാ താളത്തിന്റെ ചടുലത കാലുകളിൽ ആവാഹിച്ച ഒരു തികവാർന്ന സ്ട്രൈക്കറാണ് വിനീഷ്യസ് ജൂനിയർ.
ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പ്രീതിപിടിച്ചു പറ്റിയ താരമാണ് വിനീഷ്യസ്. റയൽ മാഡ്രിഡുമായി ഇതിനകം തന്നെ വിനീഷ്യസ് കരാറിൽ എത്തിയിട്ടുണ്ട്. 38 മില്യൺ യൂറോ മുടക്കിയാണ് റയൽ മാഡ്രിഡ് ഈ കൗമാരക്കാരനായി റയൽ മുടക്കിയത്. എന്നാൽ 18 വയസ്സ് തികഞ്ഞാൽ മാത്രമെ വിനീഷ്യസിന് റയലിനായി ബൂട്ടുകെട്ടാനാകു. 2018 ജൂലൈയിലായിരിക്കും വിനീഷ്യസ് റയലിനൊപ്പം ചേരുക.ഒരു കൗമാരക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് വിനീഷ്യസ് ജൂനിയറിനായി റയൽ മുടക്കിയത്. നെയ്മറാണ് ഏറ്റവും കൂടുതൽ തുക നേടിയ താരം.
പോയ വർഷം 17 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പിൽ നടത്തിയ പ്രകടനത്തോടെയാണ് വിനീഷ്യസ് ജൂനിയർ ശ്രദ്ധേയനായത്. ടൂർണ്ണമെന്രിലെ ഏറ്റവും മികച്ച താരവും ടോപ് സ്കോററും ഈ ബ്രസീലിയൻ താരം തന്നെയായിരുന്നു. വിനിഷ്യസ് ജൂനിയറിന്റെ ഗോളടി മികവാണ് സിനദിൻ സിദാനെ ആകർഷിച്ചത്. വേഗവും , ടെക്ക്നിക്കും ആവതോളം ഉള്ള വിനീഷ്യസ് ലോകത്തരതാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ കൊച്ചിയിൽ വിനീഷ്യസ് പന്തു തട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത. ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് കൊച്ചിയാണ് ആതിഥേയത്വം വഹിക്കുക.
ബ്രസീല്‍ ടീം:
ഗോള്‍ കീപ്പര്‍: ഗബ്രിയേല്‍, അലക്സാണ്ട്രെ, യുറിസെന
ഡിഫന്‍സ്: വെസ്ലി, കാന്‍ഡിഡോ, വെവേഴ്സണ്, ഹാള്‍ട്ടര്‍, മാത്യൂസ്, എഡ്വാര്‍ഡോ
മിഡ്ഫീല്‍ഡര്‍: അലന്സിനോ, അന്റോണിയോ, നെസ്റ്റര്‍, ബോബ്സിന്, യാന്‍, വിറ്റിഞ്ഞേ
ഫോര്‍വേഡ്: ബ്രെണ്ണര്‍, ലിങ്കണ്, പോളീഞ്ഞീ, വിനിഷ്യസ് ജൂനിയര്‍, ആല്‍ബര്‍ട്ടോ