പ​നജി: ഇം​ഗ്ല​ണ്ടും മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പിന്രെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മാ​ലി ഇ​റാ​ക്കി​നെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്ത​പ്പോ​ൾ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ജ​പ്പാ​നെ​തി​രേ ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യം (5-3).

ഇറാഖിനെതിരെ ലാ​സ​ന എ​ൻ​ഡി​യേ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് മാ​ലി​ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഫോ​ദെ കൊ​നാ​ട്ടെ​, ക​മാ​ര , ഹ​ഡ്ജി ഡ്രാ​മി​ എന്നിവരാണ് മാലിയുടെ മറ്റ് ഗോൾ സ്കോറർമാർ. 85-ാം മി​നി​റ്റി​ൽ അ​ലി ക​രീമിയയാണ് ഇറാന്റെ ആശ്വാസഗോൾ നേടിയത്.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ഇം​ഗ്ല​ണ്ട്-​ജ​പ്പാ​ൻ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. ഷൂ​ട്ടൗ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ അ​ഞ്ചു ഷോ​ട്ടു​ക​ളും ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ ജ​പ്പാ​ന്‍റെ ര​ണ്ടു ഷോ​ട്ടു​ക​ൾ പു​റ​ത്തേ​ക്കു പോ​യി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook