കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഗ്രൂപ്പ് നിർണയ നറുക്കെടുപ്പുകൾ പൂർത്തിയായതോടെ ടിക്കറ്റുകൾക്ക് ഇനി ആവശ്യക്കാരേറും. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കുമെന്ന വാർത്തകൾ ടിക്കറ്റ് വിൽപനയുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ട്.

ബ്ര​സീ​ലി​നു പു​റ​മെ സ്പെ​യി​ൻ, ഉ​ത്ത​ര​കൊ​റി​യ, നൈ​ജീരിയ എ​ന്നീ ടീ​മുക​ളും കൊ​ച്ചി​യി​ൽ ക​ളി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴി​നും 10 നു​മാ​ണ് ബ്ര​സീ​ലി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും. ഓരോ പ്രീ ക്വാർട്ടർ , ക്വാർട്ടർ ഫൈനലുകളുൾപ്പെടെ എട്ട്‌ മൽസരങ്ങൾക്ക്‌ കൊച്ചി വേദിയാകുന്നുണ്ട്‌. ഒക്ടോബർ 7 മുതൽ 22വരെയാണ്‌ കലൂർ സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുന്നത്‌.

വിവിധ ഘട്ടങ്ങളിലായിട്ടാണ് ലോകകപ്പിനായുള്ള ടിക്കറ്റ് വിൽപന നടക്കുന്നത്. ആദ്യ ഘട്ടം ഏഴാം ജൂലൈ ഏഴാം തീയതിയാണ് അവസാനിക്കുന്നത്. ഏഴാം തീയതി മുതൽ 22-ാം തിയതി വരെ രണ്ടാം ഘട്ടം ആരംഭിക്കും. വിസാ ഡെബിറ്റ്\ ക്രെഡിറ്റ് കാർഡുകൾ മുഖേന മാത്രമേ ഇനി ടിക്കറ്റുകൾ എടുക്കാനാകൂ.

ടിക്കറ്റുകൾ ഫിഫയുടെ പ്രത്യേക ടിക്കറ്റിങ് വെബ്സൈറ്റ് വഴി മാത്രമേ സാധ്യമാകൂ.
ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം വേദി തെരഞ്ഞെടുക്കാം:

വേദി തെരഞ്ഞെടുത്തതിന് ശേഷം ഏത് ദിവസത്തെ ടിക്കറ്റ് ആണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാം:

തുടർന്നാണ് ഏത് ടിക്കറ്റ് ആണ് വേണ്ടടതെന്ന് തെരഞ്ഞെടുക്കേണ്ടത്. 40 രൂപയുടേയും 100 രൂപയുടേയും 200 രൂപയുടേയും ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ചില മത്സരങ്ങൾക്ക് 200 രൂപ ടിക്കറ്റ് ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്.

തുടർന്ന് വിസ കാർഡ് വഴി ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് ചാർജിനൊപ്പം ടിക്കറ്റ് ഡെലിവറി ചാർജും ഈടാക്കുന്നതാണ്. കൊറിയർ വഴിയാണ് ടിക്കറ്റ് ഓർഡർ ചെയ്യുന്നതെങ്കിൽ 100 രൂപയിലധികം ഡെലിവറി ചാർജ് ഈടാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ