ഗോവ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഒരു മലയാളിയും ഇടം നേടി. തൃശ്ശൂർ സ്വദേശി കെപി രാഹുൽ അടക്കം 21 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തത്.

ഗ്രൂപ്പ് എയിൽ അമേരിക്ക, കൊളംബിയ, ഘാന എന്നിവർക്കൊപ്പമാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഒക്ടോബർ ആറിന് അമേരിക്കയെയും ഒൻപതിന് കൊളംബിയയെയും 12 ന് ഘാനയെയും ഇന്ത്യ നേരിടും.

ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

ഫോർവേഡ്: അനികേത് യാദവ്, റഹീം അലി
മിഡ്‌ഫീൽഡ്: മുഹമ്മദ് ഷാജഹാൻ, കെപി രാഹുൽ, കോമൾ തട്ടാൽ, ലാലെങ്ങ്മാവിയ, ജാക്സൺ സിംഗ്, നോങ്ദാംബ നോറം, സുരേഷ് സിംഗ്, നിൻതോയിംഗാൻബ മീഠെ, അഭിജിത്ത് സർക്കാർ, അമർജിത് സിംഗ്.
ഡിഫൻസ്: ജിതേന്ദ്ര സിംഗ്, ബോറിസ് സിംഗ്, സഞ്ജീവ് സ്റ്റാലിൻ, അൻവർ അലി, ഹെൻറി ആന്റണി, നമിത് ദേശ്‌പാണ്ഡെ
ഗോൾകീപ്പർമാർ: ധീരജ് സിംഗ്, പ്രഭുഷ്‌കൻ ഗിൽ, സണ്ണി ധാലിവാൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook