എറണാകുളം: അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ഹോണ്ടുറാസിനെ പരാജയപ്പെടുത്തി ബ്രസീൽ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് എത്തി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് കാനറികൾ ഹോണ്ടുറാസിനെ കീഴടക്കിയത്. നിറഞ്ഞ് കവിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു മഞ്ഞപ്പടയുടെ വിജയഭേരി. ക്വാർട്ടറിൽ ജർമനിയാണ് ബ്രസീലിന്റെ എതിരാളികൾ.

മുന്നേറ്റ നിരക്കാരൻ ബ്രണ്ണറുടെ ഇരട്ട ഗോളുകളാണ് ഹോണ്ടുറാസിനെ വീഴ്ത്തിയത്. മത്സരത്തിന്റെ 11, 56 മിനിറ്റുകളിലാണ് ബ്രണ്ണറുടെ ഗോൾവേട്ട. മാർക്കസ് ആന്റോണിയോയാണ് ബ്രസീലിന്റെ മറ്റൊരു ഗോൾ സ്കോറർ. ദുർബലരെന്ന് വിലയിരുത്തിയിരുന്നെങ്കിലും മികച്ച പോരാട്ടമാണ് ഹോണ്ടുറാസ് കാഴ്ചവച്ചത്. ശനിയാഴ്ച ഒക്ടോബര്‍ 21നു കൊല്‍ക്കത്തയില്‍ രാത്രിയാണ് ജർമനി-ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ