മും​ബൈ: ബ്ര​സീ​ലി​ന്‍റെ കൗ​മാ​രപ്പട കൊ​ച്ചി​യി​ൽ ക​ളി​ക്കും. ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കും. ബ്ര​സീ​ലി​നു പു​റ​മെ സ്പെ​യി​ൻ, ഉ​ത്ത​ര​കൊ​റി​യ, നൈ​ജർ എ​ന്നീ ടീ​മുക​ളും കൊ​ച്ചി​യി​ൽ ക​ളി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴി​നും 10 നു​മാ​ണ് ബ്ര​സീ​ലി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും.

അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടുപ്പമാക്കും. ഒക്ടോബര്‍ ആറിന് അമേരിക്കയ്‌ക്കെതിരെ ഡല്‍ഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബര്‍ ഒമ്പതിന് കൊളംബിയക്കെതിരെയും ഒക്ടോബര്‍ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

മെക്സിക്കോ, ചിലെ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ഇറാഖും ചേരുന്ന ഗ്രൂപ്പ് എഫ് ആണ് ഏറ്റവും കഠിനമായ ഗ്രൂപ്പ്. വൈകിട്ട് ഏഴിനു മുംബൈയിൽ നടന്ന വർണശബളമായ ചടങ്ങിലാണ് ഗ്രൂപ്പ് നിർണയം നടന്നത്. ലോക ഫുട്ബോൾ വേദിയിൽ തിളങ്ങിനിന്ന താരങ്ങളായ അർജന്റീനയുടെ എസ്തബാൻ കാംബിയാസ്സോയും നൈജീരിയയുടെ നുവാൻകോ കാനുവും ആയിരുന്നു നറുക്കെടുപ്പ് വേദിയിലെ ആകർഷണങ്ങൾ. ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധു, സുനിൽ ഛേത്രി എന്നിവരും ഇവർക്കൊപ്പം നറുക്കെടുപ്പിനായി അണിനിരന്നു. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ
1. ഇന്ത്യ 2. യുഎസ്എ 3. കൊളംബിയ 4. ഘാന

ഗ്രൂപ്പ് ബി
1. പാരഗ്വായ് 2. മാലി 3. ന്യൂസീലൻഡ് 4. തുർക്കി

ഗ്രൂപ്പ് സി
1. ഇറാൻ 2. ഗിനിയ 3. ജർമനി 4. കോസ്റ്റാറിക്ക

ഗ്രൂപ്പ് ഡി
1. വടക്കൻ കൊറിയ 2. നൈജർ 3. ബ്രസീൽ 4, സ്പെയിൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ