ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും. ആദ്യ ഇലവനിൽ മലയാളി താരം കെ.രാഹുലും ഇടംപിടിച്ചതോടെ ഇത് കേരളക്കരയുടെ കൂടി അഭിമാനം ഇരട്ടിപ്പിച്ചു.

മിഡ്‌ഫീൽഡ് പൊസിഷനിലാണ് തൃശ്ശൂർ സ്വദേശിയായ രാഹുൽ 17ാം നമ്പർ ജേഴ്സിയിൽ ഇറങ്ങുന്നത്. താരതമ്യേന കരുത്തരായ അമേരിക്കയ്ക്ക് എതിരെ അട്ടിമറി വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

അവസാന ഇലവൻ:

ഇന്ത്യ: എം.ധീരജ്(ഗോൾകീപ്പർ), ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സുരേഷ് വങ്ജം, നിതോയിൻഗാംബ മീതി, അമർജിത് കിയാം(ക്യാപ്റ്റൻ), അനികേത് ജാദവ്, അഭിജിത് സർക്കാർ, കോമൾ താതൽ, കെ.രാഹുൽ

അമേരിക്ക: ജസ്റ്റിൻ ഗാർസേ, ജെയ്‌ലിൻ ലിൻസേ,  ക്രിസ് ഗ്ലോസ്റ്റർ, ജെയിംസ് സാൻസ്, ക്രിസ് ഡിർകിൻ, അയോ അകിനോല, ബ്ലെയിൻ ഫെറി, ജോഷ് സർജന്റ്(ക്യാപ്റ്റൻ), ടിം വേ, ആൻഡ്രൂ കാൾട്ടൻ, ക്രിസ് ഗോസ്ലിൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook