scorecardresearch
Latest News

FIFA Men’s World Cup 2022: ലോകകപ്പിനൊരുങ്ങി ഖത്തർ; മത്സരക്രമം, വേദികൾ തുടങ്ങി അറിയേണ്ടതെല്ലാം

നവംബർ 21 തിങ്കളാഴ്ച ഗ്രൂപ്പ് എ യിലെ സെനഗൽ – നെതർലൻഡ്സ് മത്സരത്തോടെയാണ് ഫിഫ ലോകകപ്പ് 2022ന് തുടക്കമാവുക

FIFA World Cup 2022, Football

യോഗ്യത മത്സരത്തോൽ ന്യൂസിലൻഡിനെ 1-0ന് തോൽപ്പിച്ച് കോസ്റ്റാറിക്ക ഖത്തറിലേക്കുള്ള വിമാനം ബുക്ക് ചെയ്തതോടെ, 2022 ലെ ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 32 ടീമുകളുടെ പട്ടിക പൂർത്തിയായി.

2026 ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കും എന്ന പ്രഖ്യാപനം വന്നതോടെ 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പ് ആവും ഇത് എന്ന് ഉറപ്പായിരിക്കുകയാണ്.

2018 ൽ റഷ്യയിൽ നടന്ന അവസാന ലോകകപ്പിൽ വിജയിച്ച ഫ്രാൻസ്‌ ഇത്തവണ ലോകകപ്പിന് യോഗ്യത നേടുന്ന ആറാമത്തെ ടീമായി. ആതിഥേയരെന്ന നിലയിൽ 32 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറാണ് ആദ്യം ഇടം നേടിയത്.

നവംബര്‍ 21ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

FIFA World Cup 2022 Venues – ഫിഫ ലോകകപ്പ് 2022 വേദികൾ

ലോകകപ്പിലെ 64 മത്സരങ്ങൾ ഖത്തറിലെ എട്ട് വേദികളിലായാണ് നടക്കുന്നത്. ആദ്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് അൽ ബൈത്ത് സ്റ്റേഡിയമാണ്, അതേസമയം എട്ട് വേദികളിൽ ഏറ്റവും വലുതായ ലുസൈൽ സ്റ്റേഡിയത്തിലാണ് ഡിസംബർ 18ന് ഫൈനൽ നടക്കുക. ഓരോ സ്റ്റേഡിയങ്ങളും അവയുടെ സിറ്റിങ് കപ്പാസിറ്റിയും താഴെ അറിയാം.

വേദി മത്സരങ്ങളുടെ എണ്ണം ശേഷി
ലുസൈൽ സ്റ്റേഡിയം, ലുസൈൽ1080,000
അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ960,000
അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര7 40,000
അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ740,000
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ദോഹ8 40,000
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ദോഹ 840,000
സ്റ്റേഡിയം 974, റാസ് അബു അബൗദ്, ദോഹ 740,000
അൽ തുമാമ സ്റ്റേഡിയം, ദോഹ 840,000

FIFA World Cup 2022 Groups and Schedule – ഫിഫ ലോകകപ്പ് ഗ്രൂപ്പുകളും സമയക്രമവും

നവംബർ 21 തിങ്കളാഴ്ച ഗ്രൂപ്പ് എ യിലെ സെനഗൽ നെതർലൻഡ്സ് മത്സരത്തോടെയാണ് ഫിഫ ലോകകപ്പ് 2022ന് തുടക്കമാവുക. ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാനെതിരെ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിൽ ഇക്വഡോറിനെതിരെ ഖത്തറും അന്നേ ദിവസം കളത്തിലിറങ്ങും.

എട്ട് ഗ്രൂപ്പുകളും പൂർണമായ സമയക്രമവും വേദികളും താഴെ വായിക്കാം

ഗ്രൂപ്പ് എ – സെനഗള്‍, ഇക്വഡോര്‍, ഖത്തര്‍, നെതര്‍ലന്‍ഡ്സ്.

ഗ്രൂപ്പ് ബി – ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, വെയില്‍സ്.

ഗ്രൂപ്പ് സി – അര്‍ജന്റീന, സൗദി അറേബ്യ, മെക്സിക്കൊ, പോളണ്ട്.

ഗ്രൂപ്പ് ഡി – ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ടുണിഷ്യ.

ഗ്രൂപ്പ് ഇ – സ്പെയിന്‍, കോസ്റ്ററിക്ക, ജര്‍മനി, ജപ്പാന്‍.

ഗ്രൂപ്പ് എഫ് – ബല്‍ജിയം, കാനഡ, ക്രൊയേഷ്യ, മൊറോക്കൊ.

ഗ്രൂപ്പ് ജി – ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍.

ഗ്രൂപ്പ് എച്ച് – പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വായ്, കൊറിയ റിപബ്ലിക്.

ഗ്രൂപ്പ് മത്സരങ്ങൾ:

നവംബർ 21: സെനഗൽ – നെതർലാൻഡ്സ്, 3:30 PM, അൽ തുമാമ സ്റ്റേഡിയം, ദോഹ.
നവംബർ 21: ഇംഗ്ലണ്ട് – ഇറാൻ, 6:30 PM, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 21: ഖത്തർ – ഇക്വഡോർ, 9:30 PM, അൽ ബൈത്ത് സ്റ്റേഡിയം, അൽ കോഹ്ർ.
നവംബർ 22: യുഎസ്എ – വെയിൽസ്, 12:30 AM, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 22: അർജന്റീന – സൗദി അറേബ്യ, 3:30 PM, ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
നവംബർ 22: ഡെന്മാർക്ക് – ടുണീഷ്യ, 6:30 PM, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 22: മെക്സിക്കോ – പോളണ്ട്, 9:30 PM, സ്റ്റേഡിയം 974, ദോഹ.
നവംബർ 23: ഫ്രാൻസ് – ഓസ്‌ട്രേലിയ, 12:30 AM, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
നവംബർ 23: മൊറോക്കോ – ക്രൊയേഷ്യ, 3:30 PM, അൽ ബൈത്ത് സ്റ്റേഡിയം, അൽ കോഹ്ർ.
നവംബർ 23: ജർമ്മനി – ജപ്പാൻ, 6:30 PM, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 23: സ്പെയിൻ – കോസ്റ്റാറിക്ക, 9:30 PM, അൽ തുമാമ സ്റ്റേഡിയം, ദോഹ.
നവംബർ 24: ബെൽജിയം – കാനഡ, 12:30 AM, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 24: സ്വിറ്റ്സർലൻഡ് – കാമറൂൺ, 3:30 PM, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
നവംബർ 24: ഉറുഗ്വേയ് – ദക്ഷിണ കൊറിയ, 6:30 PM, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 24: പോർച്ചുഗൽ – ഘാന, 9:30 PM, സ്റ്റേഡിയം 974, ദോഹ.
നവംബർ 25: ബ്രസീൽ – സെർബിയ, 12:30 AM, ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
നവംബർ 25: വെയിൽസ് – ഇറാൻ, 3:30 PM, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 25: ഖത്തർ – സെനഗൽ, 6:30 PM, അൽ തുമാമ സ്റ്റേഡിയം, ദോഹ.
നവംബർ 25: നെതർലാൻഡ്‌സ് – ഇക്വഡോർ, 9:30 PM, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 26: ഇംഗ്ലണ്ട് – യുഎസ്എ, 12:30 AM, അൽ ബൈത്ത് സ്റ്റേഡിയം, അൽ കോഹ്ർ.
നവംബർ 26: ടുണീഷ്യ – ഓസ്‌ട്രേലിയ, 3:30 PM, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
നവംബർ 26: പോളണ്ട് – സൗദി അറേബ്യ, 6:30 PM, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 26: ഫ്രാൻസ് – ഡെന്മാർക്ക്, 9:30 PM, സ്റ്റേഡിയം 974, ദോഹ.
നവംബർ 27: അർജന്റീന – മെക്സിക്കോ, 12:30 AM, ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
നവംബർ 27: ജപ്പാൻ – കോസ്റ്റാറിക്ക, 3:30 PM, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 27: ബെൽജിയം – മൊറോക്കോ, 6:30 PM, അൽ തുമാമ സ്റ്റേഡിയം, ദോഹ.
നവംബർ 27: ക്രൊയേഷ്യ – കാനഡ, 9:30 PM, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 28: സ്പെയിൻ – ജർമ്മനി, 12:30 AM, അൽ ബൈത്ത് സ്റ്റേഡിയം, അൽ കോഹ്ർ.
നവംബർ 28: കാമറൂൺ – സെർബിയ, 3:30 PM, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
നവംബർ 28: ദക്ഷിണ കൊറിയ – ഘാന, 6:30 PM, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 28: ബ്രസീൽ – സ്വിറ്റ്സർലൻഡ്, 9:30 PM, സ്റ്റേഡിയം 974, ദോഹ.
നവംബർ 29: പോർച്ചുഗൽ – ഉറുഗ്വേയ്, 12:30 AM, ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
നവംബർ 29: നെതർലാൻഡ്സ് – ഖത്തർ, 8:30 PM, അൽ ബൈത്ത് സ്റ്റേഡിയം, അൽ കോഹ്ർ.
നവംബർ 29: ഇക്വഡോർ – സെനഗൽ, 8:30 PM, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 30: വെയിൽസ് – ഇംഗ്ലണ്ട്, 12:30 AM, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 30: ഇറാൻ – യുഎസ്എ, 12:30 AM, അൽ തുമാമ സ്റ്റേഡിയം, ദോഹ.
നവംബർ 30: ടുണീഷ്യ – ഫ്രാൻസ്, 8:30 PM, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
നവംബർ 30: ഓസ്‌ട്രേലിയ – ഡെന്മാർക്ക്, 8:30 PM, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
ഡിസംബർ 1: പോളണ്ട് – അർജന്റീന, 12:30 AM, സ്റ്റേഡിയം 974, ദോഹ.
ഡിസംബർ 1: സൗദി അറേബ്യ – മെക്സിക്കോ, 12:30 AM, ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
ഡിസംബർ 1: ക്രൊയേഷ്യ – ബെൽജിയം, 8:30 PM, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 1: കാനഡ – മൊറോക്കോ, 8:30 PM, അൽ തുമാമ സ്റ്റേഡിയം, ദോഹ.
ഡിസംബർ 2: ജപ്പാൻ – സ്പെയിൻ, 12:30 AM, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 2: കോസ്റ്റാറിക്ക – ജർമ്മനി, 12:30 AM, അൽ ബൈത്ത് സ്റ്റേഡിയം, അൽ കോഹ്ർ.
ഡിസംബർ 2: ദക്ഷിണ കൊറിയ – പോർച്ചുഗൽ, 8:30 PM, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 2: ഘാന – ഉറുഗ്വേയ്, 8:30 PM, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
ഡിസംബർ 3: കാമറൂൺ – ബ്രസീൽ, 12:30 AM, ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
ഡിസംബർ 3: സെർബിയ – സ്വിറ്റ്സർലൻഡ്, 12:30 AM, സ്റ്റേഡിയം 974, ദോഹ.

ഫിഫ ലോകകപ്പ് 2022 നോക്കൗട്ട് മത്സരങ്ങൾ:

ഡിസംബർ 3: 8:30 PM, റൗണ്ട് ഓഫ് 16 – 1: ഗ്രൂപ്പ് എ വിജയികൾ – ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പ് ; ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 3: 10:30 PM, റൗണ്ട് ഓഫ് 16 – 2: ഗ്രൂപ്പ് സി വിജയികൾ – ഗ്രൂപ്പ് ഡി റണ്ണേഴ്‌സ് അപ്പ് ; അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 4: 8:30 PM, റൗണ്ട് ഓഫ് 16 – 3: ഗ്രൂപ്പ് ഡി വിജയികൾ – ഗ്രൂപ്പ് സി റണ്ണേഴ്സ്അപ്പ്; അൽ തുമാമ സ്റ്റേഡിയം, ദോഹ.
ഡിസംബർ 4: 10:30 PM, റൗണ്ട് ഓഫ് 16 – 4: ഗ്രൂപ്പ് ബി വിജയികൾ – ഗ്രൂപ്പ് എ റണ്ണേഴ്സ്അപ്പ്; അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ.
ഡിസംബർ 5: 8:30 PM, റൗണ്ട് ഓഫ് 16 – 5: ഗ്രൂപ്പ് ഇ വിജയികൾ – ഗ്രൂപ്പ് എഫ് റണ്ണേഴ്‌സ്-അപ്പ്; അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര.
ഡിസംബർ 5: 10:30 PM, റൗണ്ട് ഓഫ് 16 – 6: ഗ്രൂപ്പ് ജി വിജയികൾ – ഗ്രൂപ്പ് എച്ച് റണ്ണേഴ്സ്-അപ്പ്; സ്റ്റേഡിയം 974, ദോഹ.
ഡിസംബർ 6: 8:30 PM, റൗണ്ട് ഓഫ് 16 – 7: ഗ്രൂപ്പ് എഫ് വിജയികൾ – ഗ്രൂപ്പ് ഇ റണ്ണേഴ്‌സ്-അപ്പ്; എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.

ഡിസംബർ 6: 10:30 PM, റൗണ്ട് ഓഫ് 16 – 8: ഗ്രൂപ്പ് എച്ച് വിജയികൾ – ഗ്രൂപ്പ് ജി റണ്ണേഴ്‌സ്-അപ്പ്; ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
ഡിസംബർ 9: 8:30 PM, ക്വാർട്ടർ ഫൈനൽ 1: റൗണ്ട് ഓഫ് 16 – 5 വിജയികൾ – റൗണ്ട് ഓഫ് 16 – 6 വിജയികൾ; എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 9: 10:30 PM, ക്വാർട്ടർ ഫൈനൽ 2: റൗണ്ട് ഓഫ് 16 – 1 വിജയികൾ – റൗണ്ട് ഓഫ് 16 -2 ലെ വിജയികൾ; ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
ഡിസംബർ 10: 8:30 PM, ക്വാർട്ടർ ഫൈനൽ 3: റൗണ്ട് ഓഫ് 16 – 7 വിജയികൾ – റൗണ്ട് ഓഫ് 16 – 8 വിജയികൾ; അൽ തുമാമ സ്റ്റേഡിയം, ദോഹ.
ഡിസംബർ 10: 10:30 PM, ക്വാർട്ടർ ഫൈനൽ 4: റൗണ്ട് ഓഫ് 16 – 3 വിജയികൾ – റൗണ്ട് ഓഫ് 16 – 4 വിജയികൾ; അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ.
ഡിസംബർ 13: 10:30 PM, സെമി ഫൈനൽ 1: ക്വാർട്ടർ ഫൈനൽ 2 വിജയികൾ – ക്വാർട്ടർ ഫൈനൽ 1 വിജയികൾ; ലുസൈൽ സ്റ്റേഡിയം, ലുസൈൽ.
ഡിസംബർ 14: 10:30 PM, സെമി ഫൈനൽ 2: ക്വാർട്ടർ ഫൈനൽ 4 വിജയികൾ – ക്വാർട്ടർ ഫൈനൽ 3 വിജയികൾ; അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ.
ഡിസംബർ 14: 8:30 PM, മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ്: ലൂസേഴ്സ് സെമിഫൈനൽ 1 vs ലൂസേഴ്സ് സെമിഫൈനൽ 2; ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
ഡിസംബർ 18: 8:30 PM, ഫൈനൽ: സെമിഫൈനൽ 1 വിജയികൾ – സെമിഫൈനൽ 2 വിജയികൾ; ലുസൈൽ സ്റ്റേഡിയം, ലുസൈൽ.

2022ലെ ഖത്തർ ലോകകപ്പ് ശൈത്യകാല ലോകകപ്പ് എന്നാകും അറിയപ്പെടുക. ഇത് രണ്ടാം തവണയാണ് ഒരു ഏഷ്യൻ രാജ്യം ഫുട്‍ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതിൽ തന്നെ ഒരു ഗൾഫ് രാജ്യത്ത് ലോകകപ്പ് കളിക്കുന്നത് ഇത് ആദ്യമായാണ്.

Also Read: FIFA World Cup 2026: ലോസ് ഏഞ്ചൽസ്, ടൊറന്റോ, മെക്സിക്കോ സിറ്റി എന്നിവ ആതിഥേയ നഗരങ്ങൾ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fifa mens world cup 2022 match fixtures venue time all you need to know

Best of Express