സാവോ പോളോ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ട് മത്സരത്തിൽ തകർപ്പൻ ജയവുമായി ബ്രസീൽ. എന്നാൽ മുൻ ചാംപ്യന്മാരായ അർജന്റീന ബൊളീവിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങി. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ട് മത്സരത്തിൽ പരാഗ്വായെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട തോൽപ്പിച്ചത്. ഇതോടെ ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കി. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. നെയ്മർ, ക്യൂട്ടിനോ, മാർസിലോ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. ഇതോടെ ബ്രസീലിന് 14 കളികളിൽ നിന്ന് 33 പോയിന്റായി.

brazil , paraguy

ബ്രസീൽ-പാരഗ്വാ മത്സരത്തിൽ നിന്ന്

അതേസമയം, മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ടീമിനെ ബൊളീവിയ അട്ടിമറിച്ചു. ഏക പക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബൊളീവിയയയുടെ വിജയം. ഇതോടെ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജന്റീന അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഇതോടെ അർജന്റീനയുടെ ലോകകപ്പ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

argentina, bolivia

അർജന്റീന-ബൊളീവിയ മത്സരത്തിൽ നിന്ന്

ഇനി നാല് യോഗ്യത മത്സരങ്ങളാണ് അർജന്റീനയ്ക്ക് അവശേഷിക്കുന്നത്. ബൊളീവിയക്കെതിരായ മത്സരം മുന്നേറ്റത്തോടെയാണ് അർജന്റീന തുടങ്ങിയത്. ഇരുപത്തിയൊമ്പതാം മിനിറ്റിൽ ഗോളെന്നുറച്ച അവസരം അർജന്റീന നഷ്‌ടപ്പെടുത്തി. എന്നാൽ തൊട്ടടുത്ത നിമിഷത്തിൽ ഗോൾ നേടി ബൊളീവിയ അർജന്റീനയെ ഞെട്ടിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോൾ ബൊളീവിയ നേടിയത്.

argentina,bolivia, football

അർജന്റീന-ബൊളീവിയ മത്സരത്തിൽ നിന്ന്

ലോകകപ്പ് യോഗ്യത മത്സരത്തിനിടെ റഫറിയെ ചീത്തവിളിച്ചതിന് തുടർന്നാണ് ലെയണൽ മെസിക്ക് വിലക്കേർപ്പെടുത്തിയത്. ചിലിക്ക് എതിരെ നടന്ന മത്സരത്തിനിടെയാണ് ലെയണൽ മെസി റഫറിയുമായി കൊമ്പുകോർത്തത്. തുടർന്ന് നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ മെസിക്ക് വിലക്കേർപ്പെടുത്തി. ഫിഫയുടെ അച്ചടക്ക സമിതിയുടേതാണ് നടപടി. മത്സരത്തിന് ശേഷം റഫറി ഫിഫയ്ക്ക് മെസിക്ക് എതിരെ പരാതി നൽകിയിരുന്നു. അച്ചടക്കസമിതിയുടെ അന്വേഷണത്തിനൊടുവിലാണ് മെസിക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്കിന് പുറമെ 9000 ഡോളർ പിഴയടക്കുകയും വേണം.

2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ലാറ്റിൻ​ അമേരിക്കയിൽ നിന്ന് 4 ടീമുകൾക്കാണ് പങ്കെടുക്കാൻ കഴിയുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ