2022-ലെ ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ ഒരു ദിവസം നാല് മത്സരങ്ങള്‍ നടത്താന്‍ ഫിഫ തീരുമാനിച്ചു. 11 മണിക്കൂറിനിടയിൽ നാല് മത്സരങ്ങൾ ടെലിവിഷനിൽ കാണാൻ ഫുട്ബോൾ ആരാധകർക്ക് സാധിക്കും. ബുധനാഴ്ചയാണ് ലോകകപ്പിന്റെ മത്സരക്രമം അന്തിമ തീരുമാനമായത്.
2022 നവംബർ 21നാണ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരം 60,000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന അൽ ബയാത്ത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഡിസംബർ 18ന് ലൂസെയിൽ സ്റ്റേഡിയത്തിൽ വച്ചാണ് കലാശ പോരാട്ടം. ഉദ്ഘാടന മത്സരത്തിനും ഫൈനൽ മത്സരത്തിനും വേദിയാകുന്ന സ്റ്റേഡിയങ്ങളിലാണ് സെമിഫൈനൽ പോരാട്ടങ്ങളും നടക്കുന്നത്.
2022 #WORLDCUP MATCH SCHEDULE
It all starts in Qatar on Monday 21 November 2022
https://t.co/tIvYvRoy5j pic.twitter.com/yQvgGczszK
— FIFA World Cup (@FIFAWorldCup) July 15, 2020
12 ദിവസങ്ങളിലായി നീളുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 2 വരെയാണ്. പ്രീക്വാര്‍ട്ടര്‍ നടക്കുന്നത് മത്സരങ്ങള്‍ ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകുന്നേരം ആറിനും പത്തിനും മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായി നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡിസംബര്‍ ഒമ്പത് പത്ത് തിയതികളിലായി നടക്കും. അല്‍ ബെയ്തത്ത്, അല്‍ തുമാമ, ലുസൈല്‍, എജ്യൂക്കേഷന്‍ സിറ്റി എന്നീ സ്റ്റേഡിയങ്ങളിലായാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഡിസംബര്‍ 13, 14 തിയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
ദോഹയിലും പരിസരങ്ങളിലുമുള്ള വേദികൾക്ക് താരതമ്യേന കുറഞ്ഞ യാത്രാ ദൂരം ഉള്ളതിനാൽ, 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാൻ പോകുന്ന ആരാധകർക്ക് ഓരോ ദിവസവും ഒന്നിലധികം മത്സരങ്ങൾ കാണാനും സാധിക്കും.
Also Read: മധ്യനിരയിൽ കളി മെനയാൻ റിത്വിക് ദാസ്; പുതിയ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും ആദ്യ മത്സരം. രാത്രി 10ന് ആരംഭിക്കുന്ന നാലാം മത്സരത്തോടെ ഒരു ദിവസത്തെ ഷെഡ്യൂൾ അവസാനിക്കും. ഖത്തറും ഇന്ത്യൻ സമയവുമായി രണ്ടര മണിക്കൂർ വ്യത്യാസമാണുള്ളത്.
2022 #WORLDCUP STADIUMS
The longest distance between two stadiums will be just 75km
Details https://t.co/tIvYvRoy5j pic.twitter.com/i5DorlS3ER
— FIFA World Cup (@FIFAWorldCup) July 15, 2020
ഗൾഫ് സംസ്ഥാനത്തെ ചൂട് കാരണം ടൂർണമെന്റ് പതിവ് ജൂൺ-ജൂലൈ സ്ലോട്ടിൽ നിന്ന് മാറി, യൂറോപ്യൻ സീസണിന്റെ മധ്യത്തിൽ നടക്കുന്ന ആദ്യ മത്സരമാണിത്.
ടൂർണമെന്റിന്റെ പദ്ധതികൾ കൃത്യമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഖത്തർ ലോകകപ്പ് സംഘാടക കമ്പനി സിഇഒ നാസർ അൽ ഖതർ പറഞ്ഞു. റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും 90% ജോലികളും പൂർത്തിയായി.