scorecardresearch

മരണ ഗ്രൂപ്പുകളിൽ ആരെല്ലാം? ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് എപ്പോൾ? എവിടെ കാണാം?

FIFA 2026 World Cup Draw Date, Time; അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ടീമുകൾ ഏതെല്ലാം ഗ്രൂപ്പുകളിലാവും എന്ന് ഇന്നറിയാം.

FIFA 2026 World Cup Draw Date, Time; അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ടീമുകൾ ഏതെല്ലാം ഗ്രൂപ്പുകളിലാവും എന്ന് ഇന്നറിയാം.

author-image
Sports Desk
New Update
sports

2026 FIFA World Cup Draw Live Streaming: മൂന്ന് രാജ്യങ്ങളിലായി കാൽപന്ത് ആവേശം ഒഴുകുന്ന ദിവസങ്ങൾക്കായാണ് ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പ്. ആദ്യമായി 48 ടീമുകൾ പോരിനിറങ്ങുന്ന ഫിഫ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാവും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ടീമുകൾ ഏതെല്ലാം ഗ്രൂപ്പുകളിലാവും എന്ന് ഇന്നറിയാം. വാഷിങ്ടണിലെ ജോൺ എഫ് കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സ് ആണ് നറുക്കെടുപ്പ് വേദി. 

Advertisment

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് എത്രമണിക്ക്? 

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും. 

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന്റെ ഇന്ത്യയിലെ ലൈവ് സ്ട്രീമിംഗ് എവിടെ ലഭ്യമാവും?

ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ത്യയിൽ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവയിൽ ലൈവായി കാണാം. 

Also Read: രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

ഫിഫയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും (ഫേസ്ബുക്ക്, എക്സ് നറുക്കെടുപ്പിൻ്റെ ലൈവ് അപ്ഡേറ്റുകൾ ലഭിക്കും.

ഗ്രൂപ്പുകൾ:

4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകൾ ഉണ്ടാകും.

നോക്കൗട്ട് ഘട്ടം:

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്ക് പുറമെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടായ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറും.

Also Read; ചേട്ടൻ മുന്നിൽ നിന്നു; സൂര്യയുടെ മുംബൈയെ മലർത്തിയടിച്ച് കേരളത്തിന്റെ പിള്ളേർ

Pot 1

കാനഡ, മെക്സിക്കോ, യുഎസ്എ, സ്പെയിൻ, അർജൻ്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ബെൽജിയം, ജർമ്മനി.

Also Read: ഇത് പന്താണോ അതോ ബാർ സോപ്പ് ആണോ? പരിഹാസവുമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ

Pot 2

ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറഗ്വായ്, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, സൗത്ത് കൊറിയ, ഇക്വഡോർ, ഓസ്ട്രിയ, ഓസ്ട്രേലിയ

Pot 3 

നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, സൗത്ത് ആഫ്രിക്ക

Pot 4 

ജോർദാൻ, കേപ് വെർഡെ, കുറസാവോ, ഘാന, ഹെയ്തി, ന്യൂസിലൻഡ്, കൂടാതെ നാല് യൂറോപ്യൻ പ്ലേഓഫ് വിജയികളും, രണ്ട് ഇൻ്റർകോണ്ടിനെൻ്റൽ പ്ലേഓഫ് വിജയികളും.

Read More; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

Fifa World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: