ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിന്രെ നാലാം പതിപ്പിലെ ഗോൾവരൾച്ച അവസാനിച്ചു. നാലാം സീസണിലെ മൂന്നാം മത്സരത്തിലാണ് ആദ്യ ഗോൾ പിറന്നത്. ഗോവ എഫ്സിയുടെ മുന്നേറ്റനിരക്കാരൻ കോറയാണ് നാലാം സീസണിലെ ആദ്യ ഗോൾ നേടിയത്.

ചൈന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിന്റെ 25 ആം മിനുറ്റിലാണ് കോറ ലക്ഷ്യം കണ്ടത്. ബ്രണ്ടൻ ഫെർണ്ണാഡസ് നൽകിയ ത്രൂപാസ് നിലംപറ്റെയുള്ളൊരു ഷോട്ടിലൂടെയാണ് ഫെരാൻ കോറ വലയിലാക്കിയത്.

നാലാം സീസണിലെ ആദ്യ 2 മത്സരങ്ങളും നേരത്തെ ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റമുട്ടിയ കേരള ബ്ലാസ്റ്റേഴ്സും അമർ തോമർ കൊൽക്കത്തയും ഗോളടിക്കാതെയാണ് പിരിഞ്ഞത്. രണ്ടാം മത്സരത്തിൽ ഏറ്റമുട്ടിയ നോർത്തീസ്റ്റ് യുണൈറ്റഡും ജാംഷഡ്പൂർ എഫ്സും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ