ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റേതാണ് തീരുമാനം. ഡിഡിസിഎയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ജെയ്റ്റ്ലിയോടുള്ള ആദര സൂചകമായാണ് തീരുമാനം.
സ്റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡിന് വിരാട് കോഹ്ലിയുടെ പേര് നല്കുന്ന സെപ്റ്റംബര്‍ 12 ന് തന്നെയായിരിക്കും സ്റ്റേഡിയത്തിന് പുതിയ പേരിടലും നടക്കുക. ജെയ്റ്റ്ലിയുടെ പിന്തുണയും പ്രോത്സാഹനവുമാണ് വിരാട് കോഹ്ലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആശിഷ് നെഹ്റ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ വളര്‍ത്തിയതെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു.
Read Also: അരുൺ ജെയ്റ്റ്ലി ഇനി ഓർമ; ചില അപൂർവ്വ ചിത്രങ്ങൾ
ജെയ്റ്റ്ലി ഡിഡിസിഎയുടെ പ്രസിഡന്റായിരുന്ന കാലത്താണ് സ്റ്റേഡിയം നവീകരിച്ചത്. കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിയതും ആ സമയത്തായിരുന്നു. പേര് മാറ്റല്‍ ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവര്‍ പങ്കെടുക്കും.