/indian-express-malayalam/media/media_files/uploads/2017/12/Coro-1.jpg)
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ആദ്യ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേർസ്. ഗോൾ മഴ പെയ്ത എഫ് സി ഗോവയുടെ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേർസ് കനത്ത പരാജയം ആണ് ഏറ്റുവാങ്ങിയത്.
രണ്ടാം പകുതിയിൽ ഹാട്രിക് നേടിയ ഫെരാൻ കോറോമിനാസാണ് കേരളത്തെ തോൽപ്പിച്ചത്. രണ്ടാം പകുതിയുടെ ആദ്യ പത്തു മിനിറ്റിലായിരുന്നു കോറോയുടെ മൂന്ന് ഗോളും. ആദ്യ പകുതിയിൽ 2-2 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ കേരളം നിരുപാധികം തോൽവി സമ്മതിച്ചു.
ആദ്യം സിഫ്നോസിലൂടെ കേരളമാണ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോൾ. എന്നാൽ ഈ സന്തോഷം മൂന്ന് മിനിറ്റ് മാത്രമേ നിലനിന്നുള്ളൂ. ഒൻപതാം മിനിറ്റിൽ ലാൻസറോട്ടെയാണ് ഗോവയുടെ സമനില ഗോൾ കണ്ടെത്തിയത്.
സ്വന്തം ആരാധകരെ വീണ്ടും ആവേശത്തിരയിലാക്കി ഗോവ തന്നെ കളിയുടെ 18ാം മിനിറ്റിൽ മുന്നിലെത്തി. ലാൻസറോട്ടയുടെ രണ്ടാം ഗോളായിരുന്നു അത്. ഉണർന്നുകളിച്ച കേരളം 30ാം മിനിറ്റിൽ ജാക്കിച്ചാന്ത് സിംഗിലൂടെ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ 48, 51, 54 മിനിറ്റുകളിലാണ് കോറോ തന്റെ ഹാട്രിക് നേട്ടം തികച്ചത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോറോ ഹാട്രിക് നേടുന്നത്. ഇതോടെ ഏഴ് ഗോളുകൾ നാലാം സീസണിൽ കോറോ നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.