Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടുന്നത് ആവേശകരമായ കാര്യം: കെയിൻ വില്യംസൺ

വിരാട് കോഹ്‌ലിക്കും ടീമിനുമെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് മനോഹരമായ വെല്ലുവിളിയാണെന്നും താരം പറഞ്ഞു

Kane Williamson, Kane Williamson WTC final, Kane Williamson NZ, IND vs NZ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, കെയിൻ വില്യംസൺ, ഇന്ത്യ-ന്യൂസീലൻഡ്, ഇന്ത്യ-ന്യൂസിലാൻഡ്, ie malayalam

അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിൽ ആവേശമുണ്ടെന്ന് ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. വിരാട് കോഹ്‌ലിയുടെ സംഘത്തിനെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് മനോഹരമായ വെല്ലുവിളിയാണെന്നും താരം പറഞ്ഞു.

ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ ഏറ്റുമുട്ടും.

“ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, അത് എല്ലായ്പ്പോഴും ഒരു അത്ഭുതകരമായ വെല്ലുവിളിയാണ്, അതിനാൽ അവർക്കെതിരെ കളിക്കുന്നത് വളരെ ആവേശകരമാണ്,” വില്യംസൺ ഐസിസി ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

“ഫൈനലിൽ പങ്കെടുക്കുന്നത് വളരെ ആവേശകരമാണ്, അത് വിജയിക്കുകയെന്നത് വളരെ മികച്ച കാര്യമായിരിക്കും,” 30 വയസുകാരനായ വില്യംസൺ പറഞ്ഞു.

“ഡബ്ല്യുടിസിയിലെ മത്സരങ്ങൾ യഥാർത്ഥ ആവേശം പകർന്നു,” എന്നും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച നിലവിലെ ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമായ വില്യംസൺ പറഞ്ഞു.

Read More: അടുത്ത കാലത്തെ ഫോം ആവർത്തിക്കാനായാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ മുന്നേറാം:മുഹമ്മദ് ഷമി

“… ഇന്ത്യ-ഓസ്‌ട്രേലിയ സീരീസിലും പാകിസ്ഥാനെതിരായ ഞങ്ങളുടെ പരമ്പരയിലും ഗെയിമുകൾ ശരിക്കും ഇഞ്ചോടിഞ്ചായിരുന്നു, അവിടെ വിജയം നേടാൻ കഠിനമായി പോരാടേണ്ടിവന്നു, ഇത് വളരെ മികച്ചതാണ്,” വില്യംസൺ പറഞ്ഞു.

അതാസമയം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഫാസ്റ്റ് ബൗളർമാർ ഇന്ത്യക്കുണ്ടെന്ന് ന്യൂസിലൻഡ് പേസർ നീൽ വാഗ്നർ പറഞ്ഞു. എന്നാൽ സാഹചര്യങ്ങൾ പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.

“വ്യത്യസ്ത തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച നിലവാരമുള്ള ഫാസ്റ്റ് ബൗളർമാർ ഇന്ത്യയിലുണ്ട്. അവർക്ക് മൂടിക്കെട്ടിയ സാഹചര്യങ്ങളിൽ പന്ത് സ്വിംഗ് ചെയ്യാൻ കഴിയും, എന്നാൽ അത് മാറുമ്പോൾ ഫ്ലാറ്റ് വിക്കറ്റാണ്,” അദ്ദേഹം പറഞ്ഞു.

Read More: ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിന് ഇത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല: ഹനുമ വിഹാരി

“ഇംഗ്ലണ്ടിലെ അവസ്ഥ എപ്പോൾ വേണമെങ്കിലും മാറാം. നിയന്ത്രിക്കാനാകുന്നവ നിയന്ത്രിക്കാൻ ശ്രമിക്കാം,” വാഗ്നർ പറഞ്ഞു.

തന്റെ രാജ്യത്തിനായി ഡബ്ല്യുടിസി ഫൈനലിൽ കളിക്കുന്നത് വൈകാരികമായ കാര്യമാണെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ഹനുമ വിഹാരി പറഞ്ഞു.

“ഒരു കായികതാരമെന്ന നിലയിൽ, ഉദ്ഘാടന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്കായി കളിക്കുന്നത് എല്ലായ്പ്പോഴും ഒരു വലിയ വികാരമാണ്,” നിലവിൽ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന 27 കാരനായ ബാറ്റ്സ്മാൻ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Fantastic challenge to play against india kane williamson on wtc final

Next Story
ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com