ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസറുമായി കരാര്‍ ഒപ്പിട്ട ശേഷം സൗദി അറേബ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. സൂപ്പര്‍ താരത്തെ കിട്ടിയതോടെ സൗദി ലീഗിന്റെ മുഖച്ഛായ മാറുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, അല്‍ ഇത്തിഹാദ് വേഴ്‌സസ് – അല്‍ ഹിലാല്‍ തമ്മിലുള്ള മത്സരത്തിനിടെ രണ്ട് ആരാധകര്‍ മൈതാനത്തേക്ക് അതിക്രമിച്ച് കയറുന്നതും റൊണാള്‍ഡോയെ അനുകരിക്കുന്നതതും കാണാം. ഗോള്‍ അടിച്ച ശേഷമുള്ള ക്രിസ്റ്റ്യായാനോയുടെ ട്രേഡ് മാര്‍ക്ക് ആക്ഷനാണ് ആരാധകര്‍ അനുകരിച്ചത്.
മൈതാനത്തേക്ക് ആരാധകര്‍ അതിക്രമിച്ച് കയറിയപ്പോള്‍ മത്സരം അല്‍പനേരത്തേക്ക് തടസപ്പെട്ടു. ഇരു ടീമിലെയും താരങ്ങള്‍ കാഴ്ചക്കാരായി നിന്നു. ഈ സമയം സ്റ്റേഡിയത്തിലെ കാണികള്‍ ‘സിയുയു’ എന്ന് ഉറക്കെ വിളിച്ചു. അല്‍നാസറില്‍ എത്തിയതിനെ കറിച്ച് റൊണാള്‍ഡോ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘ഈ വലിയ തീരുമാനം എടുക്കുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു’, തന്റെ ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു, ‘യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബില്‍ കളിച്ചു, ഒരു പുതിയ വെല്ലുവിളിക്ക് തയ്യാറാണ്’. റൊണാള്‍ഡോ പറഞ്ഞു.
റൊണാള്‍ഡോയുടെ അല്‍ നാസര്‍ അരങ്ങേറ്റം വൈകുകയാണ്, എന്നാല്‍ തന്റെ പുതിയ ടീം അംഗങ്ങള്‍ക്കൊപ്പം ഇതിനകം പരിശീലനം ആരംഭിച്ച താരം ഇംഗ്ലണ്ട് എഫ്എ നല്‍കിയ രണ്ട് മത്സര വിലക്ക് മറികടന്നേക്കും. ഡെയ്ലി മെയിലിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഫിഫ നിയമങ്ങളുടെ പിന്തുണയുള്ള നിരോധനം പാലിക്കുമോ എന്ന് സൗദി ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, റൊണാള്‍ഡോയുടെ അന്താരാഷ്ട്ര ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ക്ലബ്ബിന് ലഭിച്ചതായും നിരോധന ഉത്തരവ് മറികടക്കാന്‍ ഇത് സഹായിക്കുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം വിലക്ക് അവഗണിച്ചാല്‍, റൊണാള്‍ഡോയെ ചൊല്ലി ക്ലബ്ബിന് വന്‍ പിഴ ഇടാക്കേണ്ടി വന്നേക്കാം.