മുംബൈ: ലോകകപ്പ് ഫൈനലിന്റെ അവസാനം വരെയെത്തി ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം കീഴടക്കിയ മിത്താലിയും സംഘവും നാട്ടില്‍ തിരിച്ചെത്തി. ആവേശ്വോജ്ജ്വലമായ വരവേല്‍പ്പാണ് പുലര്‍ച്ചെ മുംബൈയിലെത്തിയ ടീം അംഗങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയത്.

കൂടി നിന്ന ഓരോരുത്തരും ഒരേ ശബ്ദത്തില്‍ വിളിച്ചു ‘ഇന്ത്യ, ഇന്ത്യ’.. ഇന്ത്യന്‍ ടീമിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സ്വീകരണം എന്നെഴുതിയ ബാനറും ഉണ്ടായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍, ജുലന്‍ ഗോസ്വാമി, സുഷമ വര്‍മ്മ, സ്മൃതി മന്ദാന, ശിഖ പാണ്ഡെ, പൂനം റാവത്, ദീപ്തി ശര്‍മ്മ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ