വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തല്ലാതെ മറ്റൊരാളെ കുറിച്ച് സെലക്ടര്‍മാര്‍ ചിന്തിക്കുന്നത് പോലുമില്ലെന്ന് ഉറപ്പായതോടെ ദിനേശ് കാര്‍ത്തിക്കിന്റെ തിരിച്ചു വരവ് മോഹങ്ങളും ഏറെക്കുറെ അവസാനിച്ചു കൊണ്ടിരിക്കുകയാണ്. പ്രായവും താരത്തിന് വെല്ലുവിളിയായി മുന്നോട്ട് പോകുന്നു. എന്നാല്‍ ഈ പറഞ്ഞ രണ്ട് വാദങ്ങളേയും തന്റെ പ്രകടനം കൊണ്ട് തിരുത്തുകയാണ് ദിനേശ് കാര്‍ത്തിക്.
ദ്യോദര്‍ ട്രോഫിയില്‍ ഇന്ത്യ സിയ്ക്കായി കളിക്കുന്ന ദിനേശ് കാര്‍ത്തിക് അത്യുഗ്രനൊരു ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടുകയാണ്. ഇന്ത്യ ബിയുടെ നായകന്‍ പാര്‍ത്ഥിവ് പട്ടേലിനെ പുറത്താക്കാനായിരുന്നു കാര്‍ത്തിക്കിന്റെ സൂപ്പര്‍ ഡൈവ് ക്യാച്ച്. ഇന്ത്യ ബിയുടെ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. പന്തെറിഞ്ഞത് ഇഷന്‍ പോറേല്‍ ആയിരുന്നു.
JUST @DineshKarthik things.. Whatt a grabbb… Well done thala pic.twitter.com/Kf0nsg5T5o
— Sahil (@imsahil_27) November 4, 2019
പാർത്ഥിവ് പട്ടേലിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത് പിന്നിലേക്ക് പറന്ന പന്ത് കാര്‍ത്തിക് തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ചിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന് 34 വയസാണ്. എന്നാല്‍ 2007 ലേത് പോലെ തന്നെ ഒരു പക്ഷിയെ പോലെ പറക്കാന്‍ ദിനേശിന് ഇന്നും സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.