ബെംഗളൂരു: ഓസീസ് മണ്ണില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ശില്‍പ്പിയാണ് ചേതേശ്വര്‍ പൂജാര. സമീപ കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒരാളായ പൂജാരയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിനാണ് ഓസീസ് പര്യടനം സാക്ഷ്യം വഹിച്ചത്. ഓസീസ് താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും വരെ പൂജാരയുടെ ക്ലാസിക് ഇന്നിങ്സുകളെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ ഓസീസ് പര്യടനം കഴിഞ്ഞ് നാട്ടിലെത്തിയ പൂജാര ചിലര്‍ക്ക് ചതിയനാണ്.
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വസ്തുതയാണ്. രഞ്ജിട്രോഫിയില്‍ കര്‍ണാടകയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധകരാണ് സൗരാഷ്ട്ര ബാറ്റ്സ്മാനെ ചതിയനെന്ന് വിളിച്ചുകൊണ്ട് സ്വീകരിച്ചത്.
— Mushfiqur Fan (@NaaginDance) January 27, 2019
ഒന്നാം ഇന്നിങ്സിലുണ്ടായ ഒരു സംഭവമാണ് പൂജാരക്ക് ലഭിച്ച ചതിയന്‍ വിളിക്ക് ആധാരം. കളിക്കിടെ പൂജാര ഔട്ടായിരുന്നിട്ടും ക്രീസ് വിടാന്‍ കൂട്ടാക്കിയില്ലെന്നാണ് ആരോപണം. ഇതിന്റെ വീഡിയോയും മറ്റും വൈറലായിരുന്നു. പന്ത് ബാറ്റില്‍ എഡ്ജ് ചെയ്തിട്ടും ക്രീസ് വിടാതെ പൂജാര നില്‍ക്കുകയായിരുന്നു. ഇതിനോടുള്ള ദേഷ്യമാണ് ചതിയന്‍ വിളിയായി മാറിയിരിക്കുന്നത്. ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് നടന്നു വന്ന പൂജാരയെ ചതിയന്‍.. ചതിയന്‍ എന്നു വിളിച്ചായിരുന്നു കാണികള്‍ സ്വീകരിച്ചത്.