ചെന്നെെ: കഴിഞ്ഞ കുറച്ച് നാളുകളായി കളിക്കളത്തിലെ പ്രകടനമികവിന്റെ പേരിലല്ല, മറിച്ച് കളിയ്ക്കിടെ പുറത്തെടുക്കുന്ന വിചിത്ര തന്ത്രങ്ങളുടെ പേരിലാണ് ആര്‍ അശ്വിന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇന്നലേയും തന്റെ വിചിത്ര തന്ത്രം അശ്വിന്‍ പുറത്തെടുത്തു.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിലാണ് സംഭവം. മത്സരത്തിലെ അവസാന ഓവറിലെ നാലാം പന്ത് അശ്വിന്‍ എറിഞ്ഞത് എല്ലാവരേയും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. രണ്ട് പന്തുകളില്‍ നിന്നും ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് ജയിക്കാന്‍ അപ്പോള്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു.
My life, my rules https://t.co/qXa3Ubsquf
— Abhishek Lenka (@gemsabhishek) July 20, 2019
ബോളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെയായിരുന്നു അശ്വിന്‍ പന്തെറിഞ്ഞത്. ഇടം കൈ അനക്കാതെ റോങ് ഫൂട്ടിലായിരുന്നു അശ്വിന്‍ പന്തെറിഞ്ഞത്. എന്നാല്‍ അശ്വിന്റെ വിചിത്ര പന്തിന് പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാക്കാനായില്ല. സോഷ്യല്‍ മീഡിയില്‍ അശ്വിന്റെ പന്ത് വൈറലായി മാറിയിരിക്കുന്നത്. പന്ത് നിയമവിരുദ്ധമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, അശ്വിന് എന്തും ചെയ്യാമെന്ന ഭാവമാണെന്നും ചിലര്‍ പറയുന്നു.