അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പരസ്യമായി അധിക്ഷേപിക്കുന്ന ആരാധികയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ലാ ലീഗ മത്സരത്തിന് ശേഷമായിരുന്നു സംഭവം. കളി കഴിഞ്ഞ് ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു ആരാധിക മെസിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ ചീത്ത വിളിച്ചത്.
‘വികാരങ്ങളില്ലാത്ത താര’മെന്നു പറഞ്ഞാണ് അര്‍ജന്റീനിയന്‍ സ്വദേശിയായ യുവതി മെസിയെ അധിക്ഷേപിച്ചത്. എന്നാല്‍ അധിക്ഷേപം കേട്ടിട്ടും അതു ശ്രദ്ധിക്കാതെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയതിനു ശേഷമാണ് മെസി അവിടെ നിന്നും പോയത്.
മെസിയെ അധിക്ഷേപിച്ച സ്ത്രീ മെസിയുടെ പഴയ ക്ലബ്ബായ ന്യൂവല്‍ ഓള്‍ഡ് ബോയ്സിന്റെ ചിര വൈരികളായ റൊസാരിയോ സെന്‍ട്രലിന്റെ ആരാധികയാണ്. ഈ വൈരമാണ് അവരെ മെസിയ്ക്കെതിരെ തിരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു മെസി ഈ ടീമില്‍ കളിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും താരത്തോടുള്ള വെറുപ്പ് ആരാധിക മനസില്‍ കാത്ത് സൂക്ഷിക്കുകയായിരുന്നു.
സംഭവം വൈറലായതോടെ ആരാധികയുടെ പെരുമാറ്റത്തിനെതിരെയും മെസിയോട് മാപ്പു പറഞ്ഞും റൊസാരിയോ സെന്‍ട്രല്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കളിക്കളത്തിലെ ശത്രുതയും ഭിന്നാഭിപ്രായങ്ങളും താരങ്ങളെ നേരിട്ട് അധിക്ഷേപിച്ചല്ല തീര്‍ക്കേണ്ടതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
He ignored the insult.
But a Rosario Central fan made her feelings clear…
When she came across Lionel Messi in an airport.
//t.co/TmrpDRcx4y pic.twitter.com/qvfb3aeE9C
— MARCA in English (@MARCAinENGLISH) August 30, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook