ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ്ങുകൾക്കു മാത്രമല്ല രസകരമായ ചില നിമിഷങ്ങൾക്കും കാണികൾ സാക്ഷിയാകാറുണ്ട്. പാക്കിസ്ഥാൻ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിൽ വളരെ രസകരമായൊരു സംഭവം ഉണ്ടായി. ഒരു ബോളിൽനിന്നും ഫോർ നേടാതെ പാക്കിസ്ഥാൻ നേടിയത് അഞ്ചു റൺസ്. കേൾക്കുമ്പോൾ അതിശയം തോന്നാം.

ന്യൂസിലൻഡ് താരങ്ങൾ കാട്ടിയ മണ്ടത്തരമാണ് പാക്കിസ്ഥാന് വെറുതെ അഞ്ചു റൺസ് നേടിക്കൊടുത്തത്. 49-ാമത് ഓവറിലായിരുന്നു സംഭവം. ട്രെൻഡ് ബോൾട്ടിന്റെ ബോൾ നേരിട്ട പാക് താരം ഫഹീം അഷ്റഫ് ബൗണ്ടറി ലൈനിലേക്ക് ബോൾ എത്തിച്ചെങ്കിലും ഫോർ പോയില്ല. ഇതിനകം ന്യൂസിലൻഡിന്റെ താരം ബോൾ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എത്തിച്ചു.

ബോൾ കൈയ്യിൽ കിട്ടിയതും വിക്കറ്റ് കീപ്പർ ടോം ലതാം ബോളിങ് എൻഡിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ ബോൾ സ്റ്റംപിൽ കൊണ്ടില്ല. വീണ്ടും ബോൾ ടോമിന്റെ കൈകളിലേക്ക് എത്തിക്കാനുളള ന്യൂസിലൻഡ് ഫീൽഡറുടെ ശ്രമം പാഴായി. ഈ സമയത്തിനുളളിൽ പാക് താരങ്ങൾ ഓടി നേടിയത് 5 റൺസ്.

സോഷ്യൽ മീഡിയ വഴി പുറത്തുവന്ന വീഡിയോ ക്രിക്കറ്റ് പ്രേമികളെ ചിരിപ്പിക്കുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ