വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാൻ മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എത്തുകയാണ്. ഐസിസിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് പാക്കിസ്ഥാനിൽ ഒരു പ്രധാന മത്സരം നടക്കുന്നത്. പാക്ക് ദേശീയ ടീമും, ഐസിസിയുടെ തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ടീമും തമ്മിലാണ് മത്സരം. പാക്കിസ്ഥാനിലേക്ക് പോകുന്ന ലോക ഇലവനെ ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലീസിയാണ് ലോക ഇലവനെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 4 താരങ്ങളെ ലോക ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച പോൾ കോളിങ്‌വുഡും, ന്യൂസിലാൻഡ് താരം ഗ്രാൻഡ് എലിയറ്റും ലോക ഇലവനിൽ ഉണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായ ഗ്രാൻഡ് ഫ്ലവറാണ് ലോക ഇലവന്റെ പരിശീലകൻ. സെപ്റ്റംമ്പർ 8 മുതൽ 15 വരെയാണ് മത്സരങ്ങൾ.

3 ട്വന്റി-20 മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര. പാക്കിസ്ഥാൻ പ്രസിഡൻഡിന് നൽകുന്ന സുരക്ഷയ്ക്ക് സമാനമായ സുരക്ഷയാണ് ലോകതാരങ്ങൾക്ക് നൽകുക. ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ ഐസിസി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലോക ഇലവൻ ചുവടെ:

ഫാഫ് ഡുപ്ലിസി, ഹഷീം അംല, ജോർജ്ജ് ബെയ്‌ലി, പോൾ കോളിങ്‌വുഡ്, ബെൻ കട്ടിങ്, ഗ്രാൻഡ് എലിയറ്റ്, തമീം ഇക്ബാൽ,ഡേവിഡ് മില്ലർ, ടിം പെയിൻ, തിസാര പെരേര, ഡാരൻ സാമി, സാമുവൽ ബദ്രി, മോർണി മോർക്കൽ, ഇമ്രാൻ താഹിർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ