സഹതാരം എവിടെ എന്ന ചോദ്യത്തിന് ഡുപ്ലെസിസിന്റെ രസികൻ മറുപടി

സത്യസന്ധമായ ആ മറുപടിയിൽ ആദ്യം കാണികൾ ഞെട്ടി

Faf du Plessis, ഫാഫ് ഡുപ്ലെസിസ്, Faf du Plessis sister, വിൽജോൺ, Hardus Viljoen, Hardus Viljoen wife, Faf du Plessis funny, Faf du Plessis funny interview, Faf du Plessis Paarl Rocks, Mzansi Super League, ie malayalam, ഐഇ മലയാളം

ജൊഹനാസ്ബർഗ്: സഹതാരം എവിടെ എന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞ് ക്രിക്കറ്റ് ലോകത്തെ മുഴുവൻ ചിരിപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്. എംസാൻസി സൂപ്പർ ലീഗിൽ പാൾ റോക്സിന്റെ നായകനായി ടോസിടാൻ എത്തിയപ്പോഴായിരുന്നു ഡുപ്ലെസിസിന്റെ രസികൻ മറുപടി. നെൽസൺ മണ്ഡേല ബേ ജയിന്റ്സിനെതിരായ മത്സരത്തിൽ തന്റെ ടീമിലെ മാറ്റത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഫാഫ് ഡുപ്ലെസിസിനോട് മാച്ച് ഹോസ്റ്റർ ചോദിച്ചു, ടീമിൽ എന്തെങ്കിലും മാറ്റം. ഡുപ്ലെസിസിന്റെ മറുപടി ഇങ്ങനെ, “ഹാർഡസ് വിൽജോൺ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല, കാരണം അവൻ എന്റെ പെങ്ങളുടെ കൂടെ കട്ടിലിലായിരിക്കും. ഇന്നലെ അവരുടെ വിവാഹമായിരുന്നു.” ഉത്തരം കേട്ടതും ഹോസ്റ്റിനും കാണികൾക്കും ചിരിയടക്കാനായില്ല.

ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിലുൾപ്പടെ അംഗങ്ങളായ ഫാഫ് ഡുപ്ലെസിസും ഹാർഡസ് വിൽജോണും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ഡുപ്ലെസിസിന്റെ സഹോദരി റെമിയുമായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു വിൽജോൺ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫാഫ് ഡുപ്ലെസിസ് ചെന്നൈ സൂപ്പർ കിങ്സ് താരമാണ്. വിൽജോൺ കിങ്സ് XI പഞ്ചാബ് താരവും. അടുത്ത സീസണിലേക്ക് പഞ്ചാബ് നിലനിർത്തിയ കളിക്കാരിൽ ഒരാൾ കൂടിയായ വിൽജോൺ, ദക്ഷിണാഫ്രിക്കയ്ക്കായി ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് കളിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Faf du plessis gives most honest answer for hardus viljoens absence hes lying in bed with my sister

Next Story
രഞ്ജി ട്രോഫി: ജയത്തോടെ തുടങ്ങാൻ കേരളം, എതിരാളികൾ ശക്തരായ ഡൽഹി
The moderation of comments is automated and not cleared manually by malayalam.indianexpress.com