Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

സൗരവ്‌ ഗാംഗുലിയെ വിമർശിച്ച് ഫാഫ് ഡുപ്ലെസിസ്

2021 മുതല്‍ നാല്‌ ടീമുകള്‍ പങ്കെടുക്കുന്ന ചതുര്‍ രാഷ്ട്ര ഏകദിന പരമ്പര തുടങ്ങാനുള്ള നീക്കത്തിലാണ് മുൻ ഇന്ത്യൻ താരം കൂടിയായിരുന്ന ഗാംഗുലി.

Faf Du Plessis, SA vs BAN, South Africa vs Bangladesh, Bangladesh beat South Africa, South Africa World Cup 2019, ICC World Cup 2019, cricket news

സൂപ്പർ സീരീസ് നടത്താനുള്ള ബിസിസിഐ പ്രസിഡൻഡ് സൗരവ് ഗാംഗുലിയുടെ ആശയത്തെ വിമർശിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസ്. 2021 മുതല്‍ നാല്‌ ടീമുകള്‍ പങ്കെടുക്കുന്ന ചതുര്‍ രാഷ്ട്ര ഏകദിന പരമ്പര തുടങ്ങാനുള്ള നീക്കത്തിലാണ് മുൻ ഇന്ത്യൻ താരം കൂടിയായിരുന്ന ഗാംഗുലി.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ക്രിക്കറ്റ് ബോര്‍ഡുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഈ പരമ്പരയ്ക്ക് മുൻകൈ എടുക്കുന്നതും ഗാംഗുലി തന്നെയാണ്. എന്നാല്‍ ക്രിക്കറ്റിലെ നാല് മുന്‍ നിര ടീമുകളെ മാത്രം പങ്കെടുപ്പിക്കുന്ന പരമ്പരയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Read Also: ധോണി ടി-20 ലോകകപ്പില്‍ കളിക്കുമോ?; ഉത്തരവുമായി ഗാംഗുലി

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ആശയത്തെ സ്വാഗതം ചെയ്തെങ്കിലും വലിയ ടീമുകള്‍ പരസ്പരം മത്സരത്തിക്കുന്നതിന് പകരം ചെറിയ ടീമുകള്‍ക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിലാവണം ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തേണ്ടതെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡു പ്ലെസിസ് അഭിപ്രായപ്പെട്ടു.

ടി 20, ഏകദിന ലോകകപ്പ് കൂടാതെ മറ്റൊരു ലോക പരമ്പര കൂടി സംഘടിപ്പിക്കാനുള്ള ഐസിസിയുടെ നീക്കത്തിന് തടയിടുകയാണ് ബിസിസിഐ സൂപ്പർ സീരീസ് ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. ഏഷ്യ കപ്പ് ഒഴികെ മറ്റൊരു ടൂർണമെന്‍റും മൂന്നു രാജ്യങ്ങളിൽ കൂടുതൽ പങ്കെടുപ്പിച്ചുകൊണ്ട് നടത്താൻ അംഗരാജ്യങ്ങളെ ഐസിസി അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് അവരെ വെല്ലുവിളിച്ച് ചതുർരാഷ്ട്ര ചാംപ്യൻഷിപ്പ് നടത്താൻ ഇന്ത്യ ഒരുങ്ങുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Faf du plessis criticises sourav gangulys idea of super series

Next Story
സുനിൽ ഛേത്രി എന്ന ഇതിഹാസത്തിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ ഒരു വർഷംIndian football, ഇന്ത്യൻ ഫുട്ബോൾ, Sunil Chhetri, സുനിൽ ഛേത്രി, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com