scorecardresearch
Latest News

ഖത്തര്‍ ലോകകപ്പ്: മെസിക്കൊപ്പം 26 അംഗ ടീമിനെ പ്രഖ്യാപിച്ച് സ്‌കലോണി

തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്

ഖത്തര്‍ ലോകകപ്പ്: മെസിക്കൊപ്പം 26 അംഗ ടീമിനെ പ്രഖ്യാപിച്ച് സ്‌കലോണി
Photo: Facebook/ FIFA World Cup

ഖത്തര്‍ ലോകകപ്പിനാനയി 26 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ലയണല്‍ മെസ്സി നയിക്കുന്ന ടീം യുവനിരയ്ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ്. മെസ്സിക്കൊപ്പം മുന്നേറ്റനിരയില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവര്‍ ഇടം നേടി.

പ്രതിരോധ നിരയില്‍ നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവരാണുള്ളത്.
മധ്യനിരയില്‍ പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവരാണുള്ളത്. ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവര്‍ ടീമിലിടം നേടി.

പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും. രണ്ട് തവണ ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീന 1930,1990,2014 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയിരുന്നു.

ലോകകപ്പിനുള്ള ടീമിനെ നെതര്‍ലന്‍ഡ്സും പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍ പ്രഖ്യാപിച്ചത്. മുന്നേറ്റത്തില്‍ അയാക്സിന്റെ സ്റ്റീവന്‍ ബെര്‍ഗ്വയിന്‍, ബാഴ്സയുടെ മെംഫിസ് ഡീപേ, പിഎസ്വി താരം കോഡി ഗാക്പോ എന്നിവരുണ്ട്. സ്ട്രൈക്കര്‍മാരായി പിഎസ്വിയുടെ ലുക് ഡിയോങ്, ബെസിക്ടാസ് താരം വൗട് വെഗോസ്റ്റ് എന്നിവരാണുള്ളത്. മധ്യനിരയില്‍ ബാഴ്സ സൂപ്പര്‍താരം ഫ്രാങ്ക് ഡിയോങ്ങും അയാക്സിന്റെ ഡാവി ക്ലാസ്സനും അറ്റ്ലാന്റയുടെ മാര്‍ടിന്‍ ഡി റൂണും അണിനിരക്കും. പിഎസ്വിയുടെ 19-കാരന്‍ സാവി സിമണ്‍സ് ടീമിലിടം നേടിയപ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം വാന്‍ ഡി ബീക്കിന് ടീമിലിടം നേടാനായില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fa world cup 2022 argentina world cup football squad