ല​ണ്ട​ന്‍: അഭിമാന പോരാട്ടമായ എ​ഫ്എ ക​പ്പ് ഫൈ​ന​ലിനായി ഇ​ന്ന് ചെ​ല്‍സി​യും ആ​ഴ്‌​സ​ണ​ലും കളത്തിലിറങ്ങും. ല​ണ്ട​നി​ലെ വെം​ബ്ലി സ്‌​റ്റേ​ഡി​യ​ത്തി​ലാണാ അതികായർ ഏറ്റുമുട്ടുക. ഇ​റ്റാ​ലി​യ​ന്‍ പ​രി​ശീ​ല​ക​ന്‍ അ​ന്‍റോ​ണി​യോ കോ​ന്‍റെ​യു​ടെ കീ​ഴി​ല്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയ പെരുമയുമായാണ് ചെൽസി ഗണ്ണേഴ്സിനെ നേരിടാനെത്തുന്നത്. മ​റു​വ​ശ​ത്ത് ആ​ഴ്‌​സ​ണ​ലി​നാ​ണെ​ങ്കി​ല്‍ ഒ​രു കി​രീ​ട​മെ​ങ്കി​ലും നേ​ടാ​തെ സീ​സ​ണ​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ക ഏറെ പ്ര​യാ​സം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 10നാ​ണ് മ​ത്സ​രം ആരംഭിക്കുക.

38 ക​ളി​ക​ളി​ൽ 30ഉം ​ജ​യി​ച്ച്​ 90 പോ​യ​ൻ​റു​മാ​യാ​ണ്​ ചെ​ൽ​സി ഇ​ത്ത​വ​ണ ​പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ടം കരസ്ഥമാക്കിയത്. ക​ഴി​ഞ്ഞ ത​വ​ണ പത്താം സ്​​ഥാ​ന​ക്കാ​രാ​യ​ ബ്ലൂസ് ഇത്തവണ സ്വ​പ്​​ന​തു​ല്യ​മാ​യ കു​തി​പ്പാണ് നടത്തിയത്. സെ​പ്​​റ്റം​ബ​റി​ൽ ആ​ഴ്​​സ​ന​ലി​നോ​ടു തോ​റ്റ​തി​നു പി​റ​കെ തു​ട​ർ​ച്ച​യാ​യി 13 ക​ളി​ക​ളാ​ണ്​ അ​ന്‍റോ​ണി​യോ കോ​ന്‍റെ​യു​ടെ സം​ഘം ജ​യി​ച്ച​ത്. അക്രമണോത്സുക ഫുട്ബോളിലേക്ക് കോന്റെ ടീമിനെ പുനപ്രധിഷ്ഠിച്ചതിൽ പിന്നെ ​വ​ലി​യ തോ​ൽ​വി​ക​ളു​ണ്ടാ​യിട്ടേയി​ല്ല. ഇ​തി​​ന്റെ തു​ട​ർ​ച്ച ത​ന്നെ​യാ​യി​രി​ക്കും എഫ്എ കപ്പ് ക​ലാ​ശ​പ്പോ​രാ​ട്ട​മെ​ന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഫൈനൽ പോരാട്ടം ആഴ്സണൽ പ​രി​ശീ​ല​കന്‍ ആ​ഴ്‌​സന്‍ വെം​ഗ​ര്‍ക്കും അ​ഭി​മാ​ന​പ്ര​ശ്‌​ന​മാ​ണ്. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​ത്ത​വ​ണ അ​ഞ്ചാം സ്ഥാ​ന​ത്താ​യി​പ്പോ​യ ആ​ഴ്‌​സ​ണ​ലി​നു ചാ​മ്പ്യ​ന്‍സ് ലീ​ഗി​നു യോ​ഗ്യ​ത നേ​ടാ​ൻ സാധിച്ചിരുന്നില്ല. 20 വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഗ​ണ്ണേ​ഴ്‌​സ് ചാ​മ്പ്യ​ന്‍സ് ലീ​ഗി​നു യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. ചെ​ല്‍സി​യെ തോ​ല്‍പ്പി​ച്ച് കി​രീ​ട​മു​യ​ര്‍ത്തി​യാ​ല്‍ എ​ഫ്എ ക​പ്പ് ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ടി​യ ക്ല​ബ്ബെ​ന്ന ബഹുമതിയാണ് ആ​ഴ്‌​സ​ണ​ലി​നെ കാത്തിരിക്കുന്നത്. നി​ല​വി​ല്‍ 12 കി​രീ​ട​വു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നൊ​പ്പം റെക്കോർഡ് പ​ങ്കി​ടു​ക​യാ​ണ് ഗണ്ണേഴ്സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook