ലണ്ടൻ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ചാംപ്യൻഷിപ്പുകളിലൊന്നായ ഇംഗ്ലീഷ് എഫ്എ കപ്പ് ആഴ്സണൽ സ്വന്തമാക്കി. വാശിയേറിയ ഫെെനൽ പോരാട്ടത്തിൽ കരുത്തൻമാരായ ചെൽസിയെ തോൽപ്പിച്ചാണ് ആഴ്സണൽ എഫ്എ കപ്പ് സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ കിരീടം ചൂടിയത്. ഒരു ഗോളിനു പിന്നിട്ട ശേഷമാണ് ആഴ്സണൽ കിരീടത്തിലേക്ക് കുതിച്ചത്.
ആഴ്സണലിനു വേണ്ടി രണ്ട് ഗോളുകളും നേടിയത് പിയറെ എമെറിക് ഓബമെയങാണ്. ഇരു പകുതികളിലും താരം ഓരോ ഗോളുകൾ നേടി. 28-ാം മിനിറ്റിലും 67-ാം മിനിറ്റിലുമാണ് ആഴ്സണൽ ഗോളുകൾ സ്വന്തമാക്കിയത്.
13 was historic, 14 is iconic#ReadyForSport pic.twitter.com/1o9GNIHx9P
— adidas UK (@adidasUK) August 1, 2020
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിക് ആഴ്സണലിനെ പ്രതിരോധത്തിലാക്കി. എന്നാൽ, ആഴ്സണൽ ഉടൻ കളിയിലേക്ക് തിരിച്ചെത്തി.
Read Also: Amazon Prime Day Deals: Smartphones – ആമസോൺ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാവുന്ന 6 സ്മാർട്ട്ഫോണുകൾ
എഫ്എ കപ്പ് വിജയത്തോടെ അടുത്ത സീസണിലെ യൂറോപ്പ ലീഗിലേക്കു ആഴ്സനൽ യോഗ്യത നേടി. ആഴ്സനലിന്റെ പതിനാലാമത്തെ എഫ്എ കപ്പ് നേട്ടമാണിത്. ഏറ്റവുമധികം തവണ ചാംപ്യന്മാരായ ടീമും അവര്‍ തന്നെയാണ്. 2017നു ശേഷമുള്ള ആഴ്സനലിന്റെ ആദ്യത്തെ എഫ്എ കപ്പ് വിജയം കൂടിയാണിത്. അന്നും ചെല്‍സിയെ 2-1നു വീഴ്ത്തിയായിരുന്നു ആഴ്സണൽ കിരീടം ചൂടിയത്.
THIS CLUB pic.twitter.com/cn93SqZ09P
— Arsenal (@Arsenal) August 1, 2020
ആദ്യ പുകുതിയിൽ നല്ല രീതിയിൽ കളിച്ച ചെൽസി രണ്ടാം പകുതിയിൽ ആഴ്സണലിന് മുന്നിൽ നിഷ്പ്രഭരായി. 73-ാം മിനിറ്റില്‍ ചെല്‍സിയുടെ സമനില പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു കൊവാസിച്ച് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായി. ഇതോടെ പത്ത് അംഗങ്ങളുമായി കളിക്കേണ്ടിവന്നു.