മുംബൈ: ധോണിയുടെ പഴയ ബാറ്റിങ് ശൈലി നഷ്ടമായെന്ന് പറഞ്ഞവർ ഈ കാഴ്ചകൾ കാണണം. മുംബൈയുടെ പേരുകേട്ട ബോളിങ് നിരയെ മഹേന്ദ്ര സിങ് ധോണി അനായാസം അടിച്ചു പരത്തുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ധോണി ഇന്നലെ നേടിയ 40 റൺസാണ് ഇന്നലെ പുണെയ്ക്ക് തുണയായത്. 26 പന്തിൽ നിന്ന് 5 കൂറ്റൻ സിക്സറുകൾ ഉൾപ്പടെയാണ് ധോണി 40 റൺസ് എടുത്തത്. ധോണിയുടെ ഈ പ്രകടനം തന്നെയാണ് പുണെ സൂപ്പർ ജയന്റ്സിന് ഫൈനൽ ബർത്ത് നേടികൊടുത്തത്.

പുണെയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ടീമിനായി മികച്ച പ്രകടനമാണ് ധോണി ഇത്തവണ കാഴ്ചവെച്ചത്. ധോണിയെ കളിയാക്കിയ ഹർഷ്​ഗോയങ്ക പോലും ഇന്നലെ ധോണിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. തന്റെ ട്വിറ്റർ പേജിലൂടെയാണ് ടീം ഉടകളിൽ ഒരാളായ ഹർഷ് ഗോയങ്ക ധോണിയുടെ പ്രകടനത്തെ പ്രശംസിച്ചത്.

ക്യാപ്റ്റൻ സ്ഥാനത്ത് ഇല്ലെങ്കിലും തന്റെ ബാറ്റിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്ന ഇന്നിങ്ങ്സായിരുന്നു ഇന്നലത്തേത്.

Read More- കൊടുങ്കാറ്റായി ധോണി, മാന്ത്രികനായി സുന്ദർ, മുംബൈയെ വീഴ്ത്തി പൂണെ ഫൈനലിൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ