Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

പൂരം കൊടിയേറാന്‍ ഇനി അധികനാളില്ല; ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു

ആദ്യ അങ്കത്തില്‍ ധോണിയും കോഹ്ലിയും നേർക്കുനേർ

മുംബൈ: ക്രിക്കറ്റ് ലോകം ഐപിഎല്ലിന്റെ പൂര ലഹരിയിലേക്ക് കടക്കാന്‍ ഇനി അധികനാളില്ല. സീസണിന്റെ ആദ്യ രണ്ട് ആഴ്ചയിലെ മത്സരക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാച്ചതിന് ശേഷമായിരിക്കും ബാക്കിയുള്ള മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുക.

മാര്‍ച്ച് 23 ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലായിരിക്കും മത്സരം അരങ്ങേറുക. മാര്‍ച്ച് 23 മുതല്‍ എപ്രില്‍ 5 വരെയുള്ള ദിവസങ്ങളിലെ 17 മത്സരങ്ങളുടെ സമയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

എട്ട് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒരു ടീമിന് നാല് മത്സരം വരെ രണ്ടാഴ്ച്ചക്കുള്ളില്‍ കളിക്കാനാകും. ഡല്‍ഹിയും ആര്‍സിബും അഞ്ച് മത്സരങ്ങള്‍ കളിക്കും. എല്ലാ ടീമും രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളും കളിക്കും. എന്നാല്‍ ഡല്‍ഹി മൂന്ന് ഹോം മത്സരങ്ങളും ആര്‍സിബി മൂന്ന് എവേ മത്സരങ്ങളും കളിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Expand advertising ipl 2019 schedule ipl schedule announced for first two weeks

Next Story
എന്തിന് കെ.എല്‍.രാഹുലിനെ തിരിച്ചു വിളിച്ചു? മറുപടിയുമായി മുഖ്യ സെലക്ടര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com