കൊച്ചി: കേരള ബ്ലാസ്റ്റേർസിൽ നിന്നും വിട്ടുപോയ ഡച്ച് സ്ട്രൈക്കർ മാർക് സിഫ്നിയോസ് എഫ് സി ഗോവയുമായി കരാർ ഒപ്പിട്ടു. സ്പാനിഷ് സ്ട്രൈക്കർ എഡ്രിയാൻ കൊളുംഗയ്ക്ക് പകരമായാണ് ഗോവ ഈ 19കാരനുമായി കരാർ ഒപ്പുവച്ചത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേർസിന് വേണ്ടി 12 കളികളിൽ ഇറങ്ങിയ സിഫ്നിയോസ് നാല് ഗോളുകളും നേടിയിട്ടുണ്ട്. മുൻ കോച്ച് റെനെ മ്യൂലൻസ്റ്റീനാണ് ഇദ്ദേഹത്തെ മഞ്ഞപ്പടയിലേക്ക് എത്തിച്ചത്. കോച്ച് ക്ലബ് വിട്ടതിന് പിന്നാലെ സിഫ്നിയോസും കരാർ അവസാനിപ്പിക്കുകയായിരുന്നു.

നേരത്തേ എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേർസിന് വേണ്ടി സിഫ്നിയോസ് ഒരു ഗോൾ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ