ഔട്ടോ നോട്ട് ഔട്ടോ; ദേവദത്ത് പടിക്കലിനെതിരായ ഡിആര്‍എസ് തീരുമാനത്തില്‍ വിവാദം

മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജഡേജയും ആശിഷ് നെഹ്റയും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തെ വിമര്‍ശിച്ചു

IPL 2021, DRS Controversy

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-പഞ്ചാബ് കിങ്സ് മത്സരത്തില്‍ ഓപ്പണര്‍ ദേവദത്ത് പടിക്കലിന്റെ വിക്കറ്റ് തേര്‍ഡ് അമ്പയര്‍ നിരസിച്ചതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. എട്ടാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്ണോയിയുടെ പന്ത് ദേവദത്തിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്റെ കൈകളിലേക്ക് എത്തി.

രാഹുലും ബിഷ്ണോയിയും വിക്കറ്റ് ഉറപ്പിച്ച് ആഘോഷവും ആരംഭിച്ചു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു. പിന്നാലെ നായകന്‍ രാഹുല്‍ റിവ്യു എടുത്തു. റിപ്ലെയില്‍ പടിക്കലിന്റെ ഗ്ലൗസിന്റെ സമീപമെത്തിയപ്പോള്‍ സ്പൈക്കുണ്ടായി തെളിഞ്ഞു. ഇത് വ്യക്തമായിട്ടും തേര്‍ഡ് അമ്പയര്‍ ഫീല്‍ അമ്പയറിനെ പിന്തുണച്ച് നോട്ട് ഔട്ട് തന്നെ വിധിച്ചു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജഡേജയും ആശിഷ് നെഹ്റയും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. ഇരു താരങ്ങളും ദേവദത്ത് പടിക്കലിന്റേത് വിക്കറ്റ് തന്നെയാണെന്ന് ശരിവയ്ക്കുകയും റിവ്യു ടെക്നോളജിയേയും അതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിച്ചു. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ താരങ്ങളുടെ പ്രതികരണം.

“ഡിആര്‍എസ് വളരെ മോശമായിരിക്കുന്നു. അമ്പയര്‍മാര്‍ക്ക് തെറ്റ് പറ്റാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു സംവിധാനം കൊണ്ടു വന്നത്. സാങ്കേതികമായ സഹായങ്ങളും ഇതിനൊപ്പമുണ്ട്. ഒരു യന്ത്രം തെറ്റ് വരുത്തുകയാണെങ്കില്‍, നിങ്ങൾ എന്തിനാണ് ഒരു മനുഷ്യനെ മൈതാനത്ത് നിര്‍ത്തിയിരിക്കുന്നത്. അയാള്‍ തൊപ്പികൾ പിടിക്കില്ല, നോ ബോളുകൾ വിളിക്കില്ല. അവര്‍ ഔട്ട് വിളിക്കുമ്പോള്‍ നമ്മള്‍ അത് ഔട്ടല്ലെന്ന് വിചാരിക്കുന്നു,” ജഡേജ പറഞ്ഞു.

“എന്നോട് ചോദിക്കുകയാണെങ്കില്‍ അത് ഔട്ട് തന്നെയാണ്. ഞാന്‍ സോഫ്റ്റ് സിഗ്നലുകളെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയല്ല. അമ്പയര്‍മാര്‍ നല്ല ദൂരത്തിലാണ് നില്‍ക്കുന്നത്. മൈതാനത്ത് നടന്നത് എന്താണെന്ന് പോലും ചില സാഹചര്യങ്ങളില്‍ മനസിലാക്കാനാകില്ല. തേര്‍ഡ് അമ്പയര്‍ ഉള്ള സാഹചര്യത്തില്‍, തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അദ്ദേഹത്തിനായിരിക്കണം,” നെഹ്റ വ്യക്തമാക്കി.

Also Read: IPL 2021, KKR vs SRH Score Updates: ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ex india players debate padikkals controversial drs decision

Next Story
IPL 2021, KKR vs SRH Score Updates: ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്തkkr vs srh, kkr vs srh live, kkr vs srh live score, kkr vs srh live updates, kkr vs srh live score updates, kkr vs srh live online, kkr vs srh live streaming, kkr vs srh ipl, kkr vs srh ipl 2021, ipl, ipl live, ipl live score, ipl live match, ipl 2021, ipl 2021 live, ipl 2021 live updates, ipl 2021 live score, ipl 2021 live match, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, live score, live cricket online, cricket news, sports news, indian express, ഐപിഎൽ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com