മഹേന്ദ്ര സിങ് ധോണിക്ക് ലോകത്താകമാനം നിരവധി ആരാധകരുണ്ട്. ധോണിയുടെ ബാറ്റിങ്ങിനു മാത്രമല്ല അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈലിനും ആരാധകരുണ്ട്. ഒരു സമയത്ത് ധോണിയെ അനുകരിച്ച് നിരവധി പേർ മുടി നീട്ടി വളർത്തിയിരുന്നു. എന്നാൽ ധോണി പെട്ടെന്ന് മുടി മുറിച്ചപ്പോൾ ചെറിയൊരു നിരാശ തോന്നി. പക്ഷേ അതിനും പിന്നീട് ആരാധകരുണ്ടായി. പക്ഷേ ഫാഷനിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ധോണി ഇതുവരെ ഒരു കാര്യം മാത്രം ചെയ്തിട്ടില്ല. എന്താണെന്നല്ലേ, ടാറ്റൂസ്.

സ്പോർട്സ്താരങ്ങളുടെ ഇടയിൽ ട്രെൻഡാണ് ടാറ്റൂസ്. മുൻപൊക്കെ ഫുട്ബോൾ താരങ്ങൾ മാത്രമായിരുന്നു ശരീരമാസകലം ടാറ്റൂ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അത് ക്രിക്കറ്റ് താരങ്ങളുടെ ഇടയിലേക്കും കടന്നുവന്നു. ഇന്ന് നിരവധി ക്രിക്കറ്റ് താരങ്ങൾ ടാറ്റൂസിന്റെ ആരാധകരാണ്. വിരാട് കോഹ്‌ലി, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, മനീഷ് പാണ്ഡ്യെ, ഉമേഷ് യാദവ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ തുടങ്ങിയ നിരവധി ഇന്ത്യൻ താരങ്ങൾ ടാറ്റൂ ചെയ്തിട്ടുണ്ട്. പല ഇന്ത്യൻ താരങ്ങളും ടാറ്റൂ ഇഷ്ടപ്പെട്ടുവെങ്കിലും ധോണി മാത്രം അതിൽനിന്നും വിട്ടുനിന്നു. അതിന് രസകരമായൊരു കാരണവുമുണ്ട്.

ക്രിക്കറ്റ് മൈതാനത്ത് ധൈര്യപൂർവം ബോളുകളെ നേരിടുന്ന ധോണിക്ക് പക്ഷേ സൂചിയെ പേടിയാണ്. അത് ഇഞ്ചക്ഷനു ഉപയോഗിക്കുന്ന സൂചിയാകട്ടെ ടാറ്റൂ പതിക്കാൻ ഉപയോഗിക്കുന്ന സൂചിയാകട്ടെ. എന്തും ധോണിക്ക് പേടിയാണെന്നാണ് ആർവിസിജെ ഡോട് കോം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ശരീരത്തിൽ സൂചി കുത്തിക്കയറ്റുന്നത് ധോണിക്ക് ചിന്തിക്കാനാവില്ലെന്നും അതിനാലാണ് താരം ഇതുവരെ ശരീരത്തിൽ ടാറ്റു ചെയ്യാത്തതെന്നും ലേഖനത്തിലുണ്ട്.

ജൂലൈ ഏഴിന് ധോണിയുടെ 36-ാം പിറന്നാളായിരുന്നു. കുടുംബത്തിനു സഹതാരങ്ങൾക്കും ഒപ്പമാണ് ധോണി തന്റെ പിറന്നാൾ ആഘോഷിച്ചത്.

Love For The Watches….

A post shared by Shikhar Dhawan (@shikhardofficial) on

Working on my tan. Oh wait I was born with that. Hahah!! #throwback #holiday #enjoythesimplethings

A post shared by rahulkl (@rahulkl) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ