Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

താൻ ലോകോത്തര സ്ട്രൈക്കറാണെന്ന് വിശ്വസിക്കുന്നു; ഇപ്പോഴും റോണോയ്ക്കൊപ്പമെത്താൻ ശ്രമിക്കുന്നു: ലുകാകു

“ഇപ്പോൾ ഞാനും ലോകോത്തര നിലവാരത്തിലാണ്. അതായിരുന്നു എന്റെ വ്യക്തിപരമായ ലക്ഷ്യം,” ലുകാകു പറഞ്ഞു

romelu lukaku, lukaku, lukaku belgium, lukaku ronaldo, cristiano ronaldo, ronaldo, belgium vs portugal, euro 2020, football news, ലുക്കാക്കു, റോണാൾഡോ, ബെൽജിയം പോർച്ചുഗൽ, ബെൽജിയം, പോർച്ചുഗൽ,

തന്നെ ഇപ്പോൾ ഒരു ലോകോത്തര സ്ട്രൈക്കറെന്ന നിലയിൽ കാണുന്നുണ്ടെന്ന് ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു. യൂറോകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ബെൽജിയം നേരിടാനിരിക്കെയാണ് ലുക്കാക്കു ഇക്കാര്യം പറഞ്ഞത്.

നിലവിലെ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലും ബെജിയവും തമ്മിലുള്ള റൗണ്ട് ഓഫ് 16 പോരാട്ടത്തിന് മുനന്നോടിയായി ലുക്കാക്കുവും റൊണാൾഡോയും തമ്മിലുള്ള താരതമ്യം ചർച്ചയായിരുന്നു.

ദേശീയ ടീമിനുവേണ്ടി ഏറ്റവും ഗോളുകൾ നേടി ഒരു പുതിയ ലോക റെക്കോഡ് നേടുന്നതിനായി ഒരു ഗോൾ മാത്രം അകലെയാണ് റോണോ. 96 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 63 ഗോൾ നേടി ബെൽജിയത്തിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായിരിക്കുകയാണ് ലുക്കാക്കു.

“അയാളുടെ പ്രായത്തിൽ, അയാൾ തിളങ്ങുന്നു, ഞാൻ അയാളുടെ നേട്ടങ്ങളുമായി കഴിയുന്നത്ര അടുക്കാൻ ശ്രമിക്കും,” തന്റെ പോർച്ചുഗീസ് എതിരാളിയെക്കുറിച്ച് ലുകാകു പറഞ്ഞു. തന്റെ പ്രചോദനത്തിന്റെ പ്രധാന ഉറവിടമാണ് അദ്ദേഹമെന്നും റോണോയെക്കുറിച്ച് ലുക്കാക്കു പറഞ്ഞു.

“എനിക്ക് മത്സരം ആവശ്യമാണ്. അയാൾ എന്നെക്കാൾ മികച്ചവനാണെന്ന് ആരെങ്കിലും പറയുമ്പോൾ, ഞാൻ അയാളെ മറികടക്കാൻ ആഗ്രഹിക്കുന്നു. എല്ലാത്തിലും മികച്ചവനാകാൻ റൊണാൾഡോ ആഗ്രഹിക്കുന്നു, എംബപ്പേയും എല്ലാം നേടാൻ ആഗ്രഹിക്കുന്നു, ”ലുകാകു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഞാൻ ഒരു വലിയ ചുവടുവെപ്പ് നടത്തി. ലെവാൻഡോവ്സ്കി, ബെൻസെമ, ഹാരി കെയ്ൻ എന്നിവരെ ലോകോത്തര സ്‌ട്രൈക്കർമാരായി പറയാറുണ്ടായിരുന്നു. ഇപ്പോൾ ഞാനും ലോകോത്തര നിലവാരത്തിലാണ്. അതായിരുന്നു എന്റെ വ്യക്തിപരമായ ലക്ഷ്യം,” ലുകാകു പറഞ്ഞു.

“ട്രോഫികൾ നേടുന്നത് ആരംഭിക്കേണ്ടത് പ്രധാനമായിരുന്നു, ഇന്ററുമായുള്ള സീരി എ ടൈറ്റിൽ എനിക്ക് പ്രചോദനം നൽകി, ഇപ്പോൾ ഞാനും റെഡ് ഡെവിൾസിനൊപ്പം വിജയിക്കാൻ ആഗ്രഹിക്കുന്നു. ഈ ടീമിന് ഇത് ആത്യന്തിക അംഗീകാരമായിരിക്കും. ഞാൻ മോശമായി കളിക്കുകയാണെങ്കിൽ എന്നിലും ടീമിലും ഞാൻ നിരാശനാകും, കാരണം ഇപ്പോൾ ഫലം നേടാനുള്ള ശരിയായ സമയമാണിത്, ”ലുകാകു പറഞ്ഞു.

മൂന്ന് വർഷമായി ബെൽജിയം ഫിഫ റാങ്കിംഗിൽ ഒന്നാമതാണെങ്കിലും ഒരു പ്രധാന ടൂർണമെന്റ് വിജയമൊന്നും നേടിയിട്ടില്ല. മൂന്ന് വർഷം മുമ്പ് 2018ൽ റഷ്യയിൽ നടന്ന സെമിയിൽ ഫ്രാൻസിനോട് തോൽക്കുകയും ചെയ്തിരുന്നു.

“ഫ്രാൻസിനെതിരായ ലോകകപ്പിൽ ഞങ്ങൾക്ക് വേണ്ടത്ര പക്വത ഉണ്ടായിരുന്നില്ല. നന്നായി ചെയ്യാൻ ഞങ്ങൾ വളരെയധികം ശ്രമിച്ചു, എന്നാലും പരാജയപ്പെട്ടു. പലതരത്തിൽ എങ്ങനെ വിജയിക്കാമെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു.

യൂറോ 2020 ലെ വിജയത്തിലൂടെ ഒരു സ്വപ്ന സീസൺ സ്വന്തമാക്കാനാവുമെന്ന് ബെൽജിയം ടെലിവിഷനിൽ ശനിയാഴ്ച നടത്തിയ പ്രത്യേക അഭിമുഖത്തിൽ ലുകാകു പറഞ്ഞു.

“ഈ സീസണിൽ എല്ലാം കൃത്യമായി പോയി. അടുത്ത കാലത്തായി ഞാൻ വളരെ കഠിനാധ്വാനം ചെയ്യുകയും ശരിയായ സമയത്ത് ശരിയായ പരിശീലകന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ എന്നെത്തന്നെ വളരെയധികം വിശകലനം ചെയ്തു, അത് മികച്ച രീതിയിൽ കളിക്കുന്നതിൽ ഒരു മാറ്റമുണ്ടാക്കി, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Euro 2020 lukaku ronaldo world class belgium vs portugal

Next Story
ലോക ക്രിക്കറ്റിലെ മുൻനിര ഓൾറൗണ്ടറാവും; ജെയ്മിസണെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർWTC Final, New Zealand
The moderation of comments is automated and not cleared manually by malayalam.indianexpress.com