മും​ബൈ: ബിസിസിഐയുടെ വെബ്സൈറ്റ് പണിമുടക്കി. വെബ്സൈറ്റ് ഡൊമൈൻ പുതുക്കാത്തതിനെത്തുടർന്നാണ് സൈറ്റിന്റെ പ്രവർത്തനം നിലച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബിസിസിഐയുടെ സൈറ്റ് ഓഫ്‌ലൈൻ ആയത്.

2006 ഫെ​ബ്രു​വ​രി മു​ത​ൽ 2018 ഫെ​ബ്രു​വ​രി​വ​രെ​യാ​ണ് ഡൊ​മൈ​ൻ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഡൊ​മൈ​ൻ പു​തു​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ മാസം ​മൂ​ന്നാം തീ​യ​തിയായിരുന്നു. എ​ന്നാ​ൽ ല​ളി​ത് മോ​ദി​യു​ടെ പേ​രി​ലു​ള്ള ഡൊ​മൈ​ൻ പു​തു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. മോ​ദി​യു​ടെ പേ​രി​ലാ​യ​തി​നാ​ൽ ബി​സി​സി​ഐ​ക്കും ഇ​ട​പെ​ടാ​ൻ ക​ഴി​യാ​തെ​വ​ന്നു.

വെ​ബ്സൈ​റ്റ് റജി​സ്ട്രി​ക​ളാ​യ register-.com, namejet.com എ​ന്നി​വ​യി​ൽ​നി​ന്ന് 2006 ൽ ​ആ​ണ് മോ​ദി ത​ന്‍റെ പേ​രി​ൽ വെ​ബ്സൈ​റ്റ് ഡൊ​മൈ​ൻ വാ​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ മോ​ദി​യു​ടെ പേ​രി​ലാ​ണ് ഡൊ​മൈ​ൻ. 2014 ൽ ​ഡൊ​മൈ​ൻ അ​വ​കാ​ശം സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook