EPL-English Premier League: Liverpool vs Arsenal: Result, Goals, Score: English Premier League: Liverpool 3-1 Arsenal: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആഴ്സണലിനെ പരാജയപ്പെടുത്തി ലിവർപൂൾ. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ലിവർപൂൾ ആഴ്സണലിനെ തോൽപിച്ചത്.
Three goals. Three points. UP THE REDS!! #LIVARS
— Liverpool FC (@LFC) September 28, 2020
ആദ്യപകുതിയിൽ ഒന്നിനെതിരേ രണ്ട് ഗോളിന്റെ ലീഡ് നേടിയ ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്നാം ഗോൾ നേടി ലീഡ് ഉയർത്തുകയായിരുന്നു.
മത്സരത്തിൽ 25ാം മിനുറ്റിൽ ആദ്യ ലീഡ് നേടിയത് ആഴ്സണലാണെങ്കിലും മിനുറ്റുകൾക്കുള്ളിൽ ലിവർപൂൾ സമനില ഗോൾ നേടുകയും 34ാം മിനുറ്റിൽ ലീഡ് നേടുകയും ചെയ്തു.
#SM10 has scored in of his @premierleague games @Arsenal at Anfield pic.twitter.com/p7NQ5tEHJv
— Liverpool FC (@LFC) September 28, 2020
25ാം മിനുറ്റിൽ അലക്സാൻഡ്രെ ലെകാസ്റ്റെയിലൂടെയായിരുന്നു ആഴ്സണലിന്റെ ഗോൾ.
28ാം മിനുറ്റിൽ വിലർപൂളിന് വേണ്ടി സാദിയോ മാനെ ഗോൾ മടക്കി. 34ാം മിനുറ്റിൽ ആൻഡ്രൂ റോബർട്ട്സൺ ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി.
2-1ന് പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 88ാം മിനുറ്റിലാണ് ലിവർപൂളിന്റെ മൂന്നാം ഗോൾ. ഡിയാഗോ ജോട്ടയാണ് ലിവർപൂളിനായി 88ാം മിനുറ്റിൽ വല ചലിപ്പിച്ചത്.
Anfield debut
First goal
First @premierleague win
Big hug from the bossWell in, @DiogoJota18 pic.twitter.com/NTLUHbzpQn
— Liverpool FC (@LFC) September 28, 2020
ലീഗിൽ നിലവിൽ പോയിന്റ് നിലയിൽ രണ്ടാമതാണ് നിലവിലെ ഇംഗ്ലീഷ് ചാമ്പ്യൻമാരായ ലിവർപൂൾ. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ലിവർപൂൾ ജയിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്താണ് ആഴ്സണൽ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആഴ്സണൽ ലിവർപൂളിനോട് മാത്രമാണ് ഇതുവരെ പരാജയപ്പെട്ടത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപിച്ച ലെസ്റ്റർ സിറ്റിയാണ് പോയിന്റ് നിലയിൽ ഒന്നാമത്. ലീഗിൽ ലെസ്റ്റററിന്റെ തുടർച്ചയായ മൂന്നാമത്തെ ജയമാണ് ഞായറാഴ്ചത്തേത്.